Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ചിത്രത്തിലെ ഈദ് സ്പെഷ്യൽ ഗാനം

Aaj Ki Party

ബജ്രംഗി ബായിജാൻ ടീമിന്റെ ഈദ് സ്പെഷ്യൽ ഗാനം ആജ് കി പാർട്ടി പുറത്തിറങ്ങി. മിഖ സിങ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദാണ്. പ്രീതം ഗാനത്തിന് ഈണം പകർന്നിരിക്കുന്നു. നേരത്തെ റംസാൻ ആഘോഷിക്കുന്ന എല്ലാ സൽമാൻ ആരാധകനും വേണ്ടി ഈദ് സ്പെഷ്യൽ ഗാനം പുറത്തിറക്കുന്നുവെന്ന് ബജ്രംഗി ബായിജാന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. അതിനു പുറകെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ ബർദോ ജോളി എന്ന ഗാനവും, സെൽഫി ലേ എന്ന ഗാനവും തു ചാഹിയേ എന്ന ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. വിശാൽ ദഡ്ലാനി, നകാഷ് അസീസ്, പ്രീതം തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന സെൽഫി ലേ എന്ന ഗാനം ഇതുവരെ 49 ലക്ഷം ആളുകളും തു ചാഹിയേ എന്ന ഗാനം ഇതുവരെ 14 ലക്ഷം ആളുകളും ബർദോ ജോളി എന്ന ഗാനം 16 ലക്ഷം ആളുകളുമാണ് യുട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

ആജ് കി പാർട്ടി...

കാബൂൾ എക്സ്പ്രസ്, ന്യൂയോർക്ക്, എക് ദാ ടൈഗർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബജ്രംഗി ബായിജാൻ. കബീർ ഖാൻ, വി വജേന്ദ്ര പ്രസാദ്, പർവേസ് ഷെയ്ക്ക്, ആസാദ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ കരീന കപൂർ ഖാൻ, നസ്റുദീൻ സിദ്ദിഖി, നജീം ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇന്ത്യയിൽ അകപ്പെട്ടുപോകുന്ന പാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയെ നാട്ടിലെത്തിക്കാൻ സൽമാൻ നായകനാവുന്ന കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോക്ക്ലൈൻ എന്റർടൈൻമെന്റ്സ്, സൽമാൻ ഖാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ സൽമാൻ ഖാനും റോക് ലൈൻ വെങ്കിടേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈയിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.