Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ ഡി ബർമന്റെ ഗാനവുമായി ഐ ലൗവ് എൻവൈ

Aaja Meri Jaan

ബോളിവുഡ് ലോകത്തിന് എക്കാലത്തും ഓർത്തിരിക്കാനുള്ള ഗാനങ്ങൾ സമ്മാനിച്ചുകൊണ്ടാണ് രാഹുൽ ദേവ് ബർമൻ എന്ന ആർ ഡി ബർമൻ യാത്രയായത്. ബർമൻ തന്റെ അവസാനകാലഘട്ടത്തിൽ സംഗീതം നൽകിയ ഗാനത്തിന്റെ പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണ് ഐ ലൗ എൻവൈ എന്ന ചിത്രം. കങ്കണ റൗണത്തും സണ്ണി ഡിയോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ബർമന്റെ ആജാ മേരി ജാൻ എന്ന ഗാനത്തിന്റെ പുതിയ പതിപ്പ്.

Aaja Meri Jaan... ( I Love NY )

1993 ൽ പുറത്തിറങ്ങിയ ആജാ മേരി ജാൻ എന്ന ചിത്രത്തിലേതാണ് ആജാ മേരി ജാൻ എന്നു തുടങ്ങുന്ന ഗാനം. എസ് പി ബാലസുബ്രഹ്മണ്യവും അനുരാധയും ചേർന്ന് പാടിയ ഗാനം അക്കാലത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു. ഗാനം റീമിക്സ് ചെയ്തിരിക്കുന്നത് ഡി ജെ പുകാനാണ്. മയൂർ പുരി വരികളിലും ചിലമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൗലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കങ്കണ റൗണത്തും സണ്ണി ഡിയോളും പ്രധാന വേഷത്തിലെത്തി, 2013 ൽ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് ഐ ലൗവ് എൻവൈ. ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീളുകയായിരുന്നു. പുതുവർഷത്തിന്റെ ആഘോഷത്തിനിടയിൽ രണ്ട് പേർ കണ്ടുമുട്ടുന്നതും, തൊട്ടടുത്ത ദിവസങ്ങളിൽ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ഐ ലൗവ് എൻവൈ എന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിന്റെ ഇതിവൃത്തം.

RD BURMAN Aaja Meri Jaan... (SP Balasubramaniam and Anuradha Paudwal)

രാധിക റാവുവും വിനയ് യും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കങ്കണയേയും സണ്ണി ഡിയോളിനേയും കൂടാതെ നവീൻ ചക്രവർത്തി, തനിഷ്ത ചാറ്റർജി, പ്രേമം ചോപ്ര, റീമ ലാഗു, മനോജ് ജോഷി, വിരാഗ് മിശ്ര, അർസാബ് അലി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദ ഐറണി ഓഫ് ഫെയിറ്റ് എന്ന റഷ്യൻ ചിത്രത്തിന്റെ ബോളീവുഡ് വേർഷനായ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭൂഷൺ കുമാറാണ്. പ്രിതമാണ് ചിത്രത്തിന്റെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ജൂലൈ പത്തിന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.