Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പാർട്ടി ഗാനവുമായി ഹണി സിങ്

Aankhon Aankhon

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഹണി സിംഗ് അടിപൊളി പാർട്ടി ഗാനവുമായി എത്തിയിരിക്കുകയാണ്. കുനാൽ ഖൈമു നായകനായി എത്തുന്ന ചിത്രം ഭാഗ് ജോണിക്ക് വേണ്ടിയാണ് ഹണി സിംഗ് വീണ്ടും പാർട്ടി ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ എഴുതിയതും ആലപിച്ചതും ഈണം നൽകിയതും ഹണിസിംഗ് തന്നെയാണ്. ഡയറക്റ്റർ ഗിഫ്റ്റിയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിങ്ങിയ ദ ഷൗക്കീൻസ് എന്ന ചിത്രത്തിലെ ആൽക്കഹോളിക്ക് എന്ന ഗാനമായിരുന്നു ഹണിസിംഗ് അവസാനമായിട്ട് പാടിയത്.

നേരത്തെ ചിത്രത്തിലെ ഡാഡി മമ്മി എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. 2009 ൽ പുറത്തിറങ്ങിയ വില്ല് എന്ന വിജയ് ചിത്രത്തിലെ ഗാനം ദേവി ശ്രീപ്രസാദാണ് ഭാഗ് ജോണിയിൽ ഉൾപ്പെടുത്തിയത്. എം എം മാനസിയും ദേവി ശ്രീ പ്രസാദും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഇതുവരെ 14 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

Aankhon Aankhon...

സീഹോക്‌സ്, അഹിസ്ത അഹിസ്ത തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശിവം നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭാഗ് ജോണി. പാർട്ടികളും പെണ്ണുങ്ങളുമായി അടിച്ചുപൊളി ജീവിതം നടത്തുന്ന നായകന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുനാൽ ഖൈമു ചിത്രത്തിന്റെ നായകനായി എത്തുന്നു. കുനാലിനെ കൂടാതെ സോയ മൊറാനി, മന്ദാന കരിമി, വിക്രം ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൂപ്പർ കാസറ്റ്‌സ് ഇൻഡസ്ട്രീസ് ലിമിറ്ററഡ് ബിവിജി ഫിലിംസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, വിക്രം ഭട്ട് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.