Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി എസ് ഒ പിയിലെ അടടാ ഒന്നും സൊല്ലാതെ

Adada Onnum Solladha

ആര്യയും തമന്നയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വിഎസ്ഒപി (വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക) യിലെ ഗാനം പ്രെമോ ഗാനം അടടാ ഒന്നും സൊല്ലാതെ പുറത്തിറങ്ങി. ചിത്രത്തിന്റെ സംഗീതസംവിധായകൻ ഡി ഇമാനും, ഗായകരായ ബെന്നി ദയാലും, ശക്തിശ്രീഗോപാലനുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. നാ മുത്തുകുമാർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. ഗാനത്തിന്റെ 4കെ വിഡിയോയാണ് സോണി മ്യൂസിക്ക് യുട്യൂബിലൂടെ പുറത്തിവിട്ടിരിക്കുന്നത്.

Adada Onnum Solladha...

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്യയുടെ 25-ാമത്തെ ചിത്രമാണ് വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക. ആര്യയേയും തമന്നയേയും കൂടാതെ സന്താനം, ഭാനു, കരുണാകരൻ, വിധുൽലേഖ രാമൻ, സിദ്ധാർഥ് വിപിൻ, രേണുക, ബൃന്ദ ദാസ് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിശാൽ അതിഥി താരമായി ചിത്രത്തിൽ എത്തുന്നു. ഓൾ ഇൻ ഓൾ അഴകുരാജ, ഒരു കൽ ഒരു കണ്ണാടി, ബോസ് എങ്കിറ ഭാസ്‌കരൻ, ശിവ മനസില് ശക്തി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എം രാജേഷ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക. എം രാജേഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദ ഷോ പീപ്പിൾ, പിവിപി സിനിമ എന്നിവയുടെ ബാനറിൽ ആര്യയും പ്രസാദ് വി പോട്‌ലൂരിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.