Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കൊട്ടാരത്തിൽ നിന്നാണ് ഇനി അഡെൽ പാടുക

adele-mansion

സംഗീത ലോകത്ത് ഒരിടവേളയ്ക്കു കുതിച്ചുയർന്ന താരമാണ് അഡെൽ. 25 എന്ന ആൽബത്തിലെ ഹലോ എന്ന പാട്ട് അഡെലിനു നൽകിയ പ്രശസ്തി ചെറുതല്ല. സംഗീത പരിപാടികളും ആൽബത്തിന്റെ വിറ്റഴിയലും അഡെലിനെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ പാട്ടുകാരിലൊരാളാക്കി മാറ്റി. ബെവർലി കുന്നിലെ താരം കൊട്ടാര സദൃശ്യമായ വീടും സ്വന്തമാക്കിയിരിക്കയാണ് ഇപ്പോൾ. അമേരിക്കൻ നഗരമായ കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് അഡെലിന്റെ പുത്തൻ വീട്.

ഏകദേശം 9.5 മില്യൺ യുഎസ് ഡോളറാണ് വീടിന്റെ ആകെത്തുകയെന്നാണ് കണക്കുകൾ‌ സൂചിപ്പിക്കുന്നത്. 6600 ചതുരശ്ര അടിയിലുള്ള വീട്ടിൽ ആറ് കിടപ്പുമുറികളാണുള്ളത്. ജെന്നിഫർ ലോറന്‍സ്, ആഷ്ടൺ കച്ചർ, മിലാ കനിസ്, കാമെറോൺ ഡയാസ് എന്നിവരാകും ഇനി അഡെലിന്റെ അയൽക്കാർ. ഇപ്പോൾ സംഗീത പരിപാടികളുമായി വേൾഡ് ടൂർ നടത്തുന്ന അഡെൽ മകനൊപ്പം ഉടൻ തന്നെ താമസത്തിനെത്തുമെന്നാണ് സൂചന. ഒരു മാസം മുൻപാണ് വീട് സ്വന്തമാക്കിയത്. സ്വിമ്മിങ് പൂളും പരമ്പരാഗതവും നൂതനവും ചേർന്ന ശൈലിയിലൊരുക്കിയ മുറികളും മനോഹരമായ പ്രകൃതി ഭംഗിയും ചേർന്ന വീട് ആരെയും കൊതിപ്പിക്കും. അഡെലിന്റെ പാട്ടു പോലെ.  

Your Rating: