Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയിനികൾക്കായി ബാലഭാസ്കറിന്റെ വയലിൻ വായന

balabhaskar

വയലിന്റെ സ്വരഭംഗി ശ്രദ്ധിച്ചിട്ടില്ലേ. പ്രണയത്തിന്റെ എല്ലാ ഭാവത്തോടെ ചേർ‌ന്നു നിൽക്കുന്നു ആ സ്വരം.... കണ്ണീരും സ്വപ്നങ്ങളും സന്തോഷവും പ്രതീക്ഷയും വിടപറയലുമെല്ലാം ഇടകലർന്ന ശബ്ദസങ്കലനമാണ് വയലിൻ നിന്നു നമ്മളിലേക്കെത്തുന്നത്. വയലിനിന്റെ കാൽപനിക ഭംഗിയെ ഈ വലൻറൈൻ ദിനത്തിൽ ഓർമകളിലേക്കെത്തിക്കുകയാണ് ബാലഭാസ്കർ.

സ്റ്റ്യുഡിയോയിലിരുന്ന് കാമറ തുറന്നു വച്ച് അതിനു മുന്നിലിരുന്ന്..എന്നവളേ അടി എന്നവളേ...എന്ന തമിഴ് പാട്ട് വായിക്കുകയാണ് ബാലഭാസ്കർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷത്തിലധികം പ്രാവശ്യം കണ്ടുകഴിഞ്ഞു. വലൻറൈൻ ദിനത്തില്‍ ബാലഭാസ്കറിന്റെ സമ്മാനമാണിത്. കാതലൻ എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് എന്നവളേ....വൈരമുത്തുവിന്റെ വരികൾക്ക് റഹ്മാനാണ് സംഗീതം നൽകിയത്. ഇന്ത്യയൊന്നാകെ ഇഷ്ടപ്പെടുന്ന പ്രണയ ഗീതങ്ങളിലൊന്നു കൂടിയാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.