Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐനിലെ ഗാനം പുറത്തിറങ്ങി

കാലമാം വേദിയില്‍...

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം നിര്‍വഹിച്ച ഐന്‍ എന്ന ചിത്രത്തിലെ കാലമാം വേദിയില്‍ എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ദേശീയ പുരസ്‌കാരങ്ങള്‍ പോലും വാരിക്കൂട്ടിയ ചിത്രത്തിലെ ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്‌. വിശാല്‍ ജോണ്‍സന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് രാഹുല്‍ രാജും അനിതാ ഷായ്‌ക്കും ചേര്‍ന്നാണ്‌. മുസ്തഫയും രചനാ രാമന്‍കുട്ടിയും മുഖ്യ വേഷത്തിലെത്തുന്ന ഐന്‍ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്‌.

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മലയാള ചിത്രമായി ഐന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന്‌ മുസ്‌തഫയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ഉണ്ടായിരുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ്‌. കഴിഞ്ഞ ആഴ്ചയാണ്‌ ഐന്‍ തിയേറ്ററുകളില്‍ എത്തിയത്. ഇത്രയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടും ഒരാഴ്ചക്കുള്ളില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്നും കച്ചവട സിനിമകള്‍ക്കായി മാറ്റുന്നതിനെതിരെ സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.