Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടു കേട്ട് കരച്ചിലടക്കാനാകാതെ ആലിയ

alia

കാലമെത്ര തന്നെ കടന്നുപോയാലും ഓരോ കേഴ്‌വിയിലും പുതുമയും പുതിയ അനുഭവവും പകരുന്ന എന്തോ ഒരു മാജിക് ഒളിഞ്ഞിരിക്കുന്ന പാട്ടുകളിലൊന്നാണ് ഹാപ്പി ബർത്ത് ഡേ റ്റൂ യൂ. അത് നമ്മളേറ്റവും സ്നേഹിക്കുന്നവരിൽ നിന്ന് കേൾക്കുന്നതെങ്കിലോ. സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞുപോകുമല്ലേ. ആലിയ ഭട്ടിന് കരച്ചിലടക്കാനാകാതെ പോയതും അതുകൊണ്ടാണ്.

താരറാണിയുടെ കണ്ണുനനയിച്ചത് ബോളിവുഡിലെ ഏതെങ്കിലുമൊരു മുൻനിര താരത്തിന്റെ ആശംസാഗനമല്ല. തന്റെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും പാടിയപ്പോഴായിരുന്നു അത്. സ്പെഷ്യൽ ഡേയിൽ തനിക്കേറ്റവും സ്പെഷ്യലായ ആളുകൾ പാടിയപ്പോൾ. ആലിയയുടെ വീട്ടിൽ നടന്ന ഈ ആഘോഷപരിപാടിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. താരത്തിന്റേതായി അടുത്തിടെ പ്രചരിച്ച ഏറ്റവും മനോഹരമായ വിഡിയോയും ഇതുതന്നെയാണെന്ന് പറയാം.

സഹോദരിയും സംവിധായികയുമായ പൂജാ ഭട്ട് ആണ് വീടിനുള്ളിലെ ഈ അമൂല്യ നിമിഷത്തിന്റെ വിഡിയോ പകർത്തിയത്. മുത്തച്ഛൻ എൻ റസ്ദാൽ വയലിനിലും മുത്തശി സുഷിര വാദ്യത്തിലുമാണ് പേരക്കുട്ടിക്ക് ഈ സ്നേഹസമ്മാനം പാടിനൽകിയത്. ആലിയയ്ക്ക് മാത്രമല്ല അത് കണ്ടുനിന്നവർക്കാർക്കും കരച്ചിലടക്കാനുമായില്ല. മുത്തച്ഛനും മുത്തശ്ശിയും ഏറ്റവും മനോഹരമായി എനിക്ക് ജന്മദിനാശംസകൾ നേർന്നു. കരച്ചിലടക്കാനായില്ല എനിക്ക്. എന്ന അടിക്കുറിപ്പോയാണ് ആലിയ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആലിയയുടെ ഇരുപത്തിമൂന്നാം പിറന്നാളായിരുന്നു ഇത്.

Your Rating: