Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവ പുഴയുടെ തീരത്തെ പ്രണയം പറഞ്ഞ് പ്രേമം

Aluva Puzhayude Theerathu song

നേരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേമത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രേമം തുളുമ്പുന്ന ആലുവ പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു.

ചിത്രത്തിലെ നായകന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നിവിൻ പോളി പ്രണയം വെളിപ്പെടുത്താൻ നായികയുടെ പിന്നാലെ നടക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം.

ആലുവ പുഴയുടെ തീരത്തെ...

ലോകസിനിമാ ചരിത്രത്തിലെ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചിത്രം എന്ന ടാഗ് ലൈനുകൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, ജൂഡ് ആന്റണി ജോസഫ്, മണിയൻ പിള്ള രാജു, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, വിൽസൺ ജോസഫ്, ദീപക്ക് നാഥൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്, അൻവർ റഷീദ് എന്റർടൈൻമെൻസിന്റെ ബാനറിൽ അൻവർ റഷീദ് ചിത്രം നിർമ്മിക്കുന്നു.

Aluva Puzhayude Theerathu song
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.