Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ അമ്പാഴം തണലിട്ട വഴികളിൽ

Ambazham Thanalitta song

വിനീത് ശ്രീനിവാസനേയും നിക്കി ഗൽറാണിയേയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ജെക്സൺ ആന്റണി, റെജിസ് ആന്റണി എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സെക്കന്റ്ക്ലാസ് യാത്രയിലെ ആദ്യ ഗാനം അമ്പാഴം തണലിട്ട വഴികളിൽ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും മൃദുല വാര്യരും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഗോപീസുന്ദർ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

അമ്പാഴം തണലിട്ട വഴികളിൽ...

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരായ നന്ദുവിനേയും മാരനേയും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്ന സമയത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവരെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്നതിനായി നിയോഗിക്കപ്പെട്ട പൊലീസ് കോൺസ്റ്റബിൾമാരാണ് ജോളിയും ബാലുവും. ഇവർ നാലുപേരുടെ പരശുറാം എക്സ്പ്രസിലെ യാത്രയാണ് ഒരു സെക്കൻഡ് ക്ലാസ് യാത്ര. നന്ദുവായി വിനീത് ശ്രീനിവാസനും മാരൻ ആയി ചെമ്പൻ വിനോദും പൊലീസുകാരായി ജോജുവും ശ്രീജിത്ത് രവിയും എത്തുന്നു.

Ambazham Thanalitta song

നിക്കി ഗൽറാണി വിനീതിന്റെ സഹോദരിയുടെ വേഷത്തിലാണ് എത്തിയിരിക്കുന്നത് ഇവരെ കൂടാതെ ഇന്ദ്രൻസ്, നെടുമുടി വേണു, ഇന്നസെന്റ്, ബാലു വർഗീസ്, സുനിൽ സുഗത തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ചാന്ദ്വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺഘോഷ്, ബിജോയ് ചന്ദ്രൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഉടൻ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.