Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവൻഡറിലെ അനാദി യുഗങ്ങളായ്

Anaadhi Yugangallai song

റഹ്മാൻ നായകനാവുന്ന ചിത്രം ലാവൻഡറിലെ ഗാനം അനാദി യുഗങ്ങളായ് പുറത്തിറങ്ങി. സംഗീത സംവിധായകൻ ദീപക്ദേവാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അനാദി യുഗങ്ങളായ് എന്ന ഗാനം പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾ വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പ്രെമോഷനുവേണ്ടി തമിഴ് സൂപ്പർ താരം സൂര്യ കൊച്ചിയിലെത്തിയത് വാർത്തകൾ സൃഷ്ടിച്ചിരുന്നു.

നവാഗതനായ അൽത്താസ് അലി കഥയും തിരക്കഥയും ഒരുക്കുന്ന റൊമാന്റിക്ക് ആക്ഷൻ ഡ്രാമയാണ് ലാവൻഡർ. റഹ്മാൻ, എലാം മിർസ, അനൂപ് മേനോൻ, ഗോവിന്ദ് പത്മസൂര്യ, നിഷാൻ, അജു വർഗീസ്, തലൈവാസൽ വിജയ്, കൽപന, സനന്ത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജിമ്മി മാത്യൂസ്, സനന്ത് വെൽഗെയ്റ്റ്, ബിജു റോത്തർ, ബെറ്റി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

അനാദി യുഗങ്ങളായ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.