Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുത്തംകെട്ട പിള്ളേർക്ക് ദുൽഖറിന്റെ പാട്ട്

കുരുത്തക്കേടിനും കയ്യും കാലും നാവും വച്ച പിള്ളേർ ഒരു തലവേദന തന്നെ. നമ്മൾടെ പുതിയങ്ങാടി ആ തലവേദനിലാണ്. കുരുത്തകെട്ട പിള്ളേർക്ക് പാട്ടു പാടി കൊടുത്ത് വഷളാക്കി അവരുടെ കയ്യിലിരിപ്പുകൾക്ക് ചുളളൻ ലുക്ക് നൽകിയിരിക്കുന്നതാകട്ടെ ദുൽഖർ സൽമാനും. ദുൽഖറിന് എന്തെങ്കിലും കാര്യമുണ്ടോ ഇങ്ങനെ ചെയ്തിട്ട്. സ്വന്തം സിനിമയിൽ താൻ തന്നെ പാടിയ പാട്ടാണ് പുതിയ ഫോർമാറ്റിൽ എത്തിയിരിക്കുന്നത്. എങ്കിലും തന്നെയും കൂട്ടുകാരനേയും കുരങ്ങൻമാരുടെ മുഖത്തിലവതരിപ്പിച്ച പാട്ടിന് ദുൽഖർ പാടണമായിരുന്നോ. എന്തിരുന്നാലും ന്യൂയോർക്കിലെ പുതിയങ്ങാടി ജംഗഷനിൽ നിന്ന് ദുൽഖർ പാടിക്കൊടുത്ത പാട്ടും അതിന്റെ ആനിമേഷൻ വീഡിയോയും ഇപ്പോൾ ഹിറ്റായിരിക്കുകയാണ്.

johny-mone-johny-animation

അപ്പന്റെ പോക്കറ്റ് കാലിയിക്കിട്ടേ അടങ്ങൂ എന്ന വാശിയോടെ ജീവിക്കുന്ന ന്യൂജൻ പയ്യൻമാർക്കൊരു മാതൃകയായിരുന്നല്ലോ ദുൽഖറും ജേക്കബ് ഗ്രിഗറും ചേർന്നവതരിപ്പിച്ച എബിസിഡിയിലെ കഥാപാത്രങ്ങൾ. ഹിറ്റായ കഥാപാത്രങ്ങൾക്കൊപ്പം ജോണി മോനെ ജോണിയെന്ന അവരുടെ പാട്ടും ഹിറ്റായിരുന്നു. ഹിറ്റായ പാട്ടിനെ ഡബിൾ ഹിറ്റാക്കാൻ ആനിമേഷൻ രൂപത്തിൽ ഗാനമെത്തിയിരിക്കയാണ്. ഫെലിക്സ് ദേവസ്യയാണ് ന്യൂജെൻ തട്ടുപൊളിപ്പൻ പിള്ളേരുടെ ടൈറ്റിൽ സോങെന്ന് വിളിക്കാവുന്ന ഗാനത്തിന് ആനിമേഷൻ രൂപം നൽകിയത്. സന്തോഷ് വർമയും അന്ന കാതറീനയും ചേർന്നാണ് പാട്ടെഴുതിയത്. ഗോപീ സുന്ദറിന്റേതാണ് സംഗീതം. മനോരമ മ്യൂസിക്കാണ് ഗാനം പുറത്തിറക്കിയത്.

johny-mone-johny-animation-video

പിള്ളേരുടെ വഷളത്തരത്തെ കുസൃതി നിറഞ്ഞ ആനിമേഷൻ രൂപങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പിള്ളേർക്ക് കുരങ്ങൻമാരുടെ സ്വഭാവമാണെന്ന പഴമൊഴി കടമെടുത്തിട്ടാണോയെന്നറിയില്ല, ദുൽഖറിനും ഗ്രിഗറിക്കും പകരം ഇവിടെ രണ്ട് കുരങ്ങൻമാരാണ്. മൂന്ന് മിനുട്ട് 17 സെക്കൻഡുള്ള ഗാന രംഗത്തിൽ നാട്ടിലെ ക്രിക്കറ്റ് കളി മുതൽ ഹെൽമറ്റ് വേട്ടയിൽ കക്ഷികൾ പിടിക്കപ്പെടുന്നതു വരെയുള്ള രസകരമായ രംഗങ്ങളാണുള്ളത്. പിന്നെ നാട്ടിലെ രാജാക്കൻമാർ തങ്ങളാണെന്ന മട്ടിൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കിക്കൊണ്ടുള്ള അവരുടെ നടപ്പും. പിന്നെ ആ നടപ്പിനെ ന്യായീകരിക്കാൻ ലോകത്തില്ലാത്തെ ആശയങ്ങളിൽ‌ ചില നമ്പരുകളും. രണ്ട് ആനിമേഷൻ കഥാപാത്രങ്ങളും പാട്ടും എല്ലാം കൂടെയായപ്പോൾ സംഗതി തകർത്തു എന്നു പറയാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.