Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിരുദ്ധിനെക്കുറിച്ച് ധനുഷിന് പറയാനുള്ളത്

anirudhu-single

യുവസംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും നടൻ ധനുഷും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. വയസ് ഇരുപത് തികയും മുൻപേ സംഗീത ലോകത്ത് ചുവടുറപ്പിച്ചയാളാണ് അനിരുദ്ധ് രവിചന്ദർ. 3 എന്ന ആദ്യ ചിത്രത്തിൽ അനിരുദ്ധ് ഈണമിട്ട് ധനുഷ് ആലപിച്ച ഗാനം- കൊലവെറി- പത്ത് കോടിയിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ലോകം കണ്ടത്. പിന്നെയും പലവട്ടം അനിരുദ്ധ് പ്രതിഭയറിയിച്ചു. ഇപ്പോഴിതാ വീണ്ടും അനിരുദ്ധിന്റെ സംഗീതത്തിന്റെ മനോഹാരിത നമുക്കരികിലേക്കെത്തിക്കുകയാണ് ധനുഷ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വിഡിയോയിലുള്ളത് അനിരുദ്ധിന്റെ സുന്ദരമായൊരു ഈണമാണ്. പിയാനോ വായിക്കുകയാണ് അനിരുദ്ധ്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ പതിനായിരത്തിലധികം പേരാണ് ഇതുവരെ കണ്ടത്. 

Your Rating: