Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ താരമായി അനിരുദ്ധ്;ലൈവ് ഷോ ഏപ്രിൽ 29ന്

aniruddhu ഒയാസിസ് സെന്ററിലെത്തിയ സംഗീതാസ്വാദകരോടൊപ്പം സെൽഫിയെടുക്കുന്ന അനിരുദ്ധ്

വൈ ദിസ് കൊലവെറി'യിലൂടെ സംഗീത പ്രേമിക​ളുടെ മനം കവർന്ന് 'സെൽഫി പുള്ളെ'യിലൂടെ തരംഗമായിത്തീർന്ന അനിരുദ്ധ് രവിചന്ദർ ദുബായിലും താരമായി. ഏപ്രിൽ 29ന് ദുബായിൽ നടക്കുന്ന അനിരുദ്ധ് ലൈവ് ഷോയുടെ ടിക്കറ്റ് വിൽപന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ദുബായിലെത്തിയ യുവ സംഗീത സംവിധായകനെ കാണാൻ ഷെയ്ഖ് സായിദ് റോഡിലെ ഒയാസിസ് സെന്ററിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേരെത്തി.

​മലയാളികളടക്കമുള്ള കുട്ടികളുടെ പാട്ടും നൃത്തവുമൊരുക്കിയാണ് പ്രിയ സംഗീത​കാരനെ വരവേറ്റത്. തന്റെ ഹിറ്റ് പാട്ട് വൈ ദിസ് കൊലവെറിയും സെൽഫി പുള്ളയുമെല്ലാം പാടി അനിരുദ്ധും കാണികളെ കൈയിലെടുത്തു. മാളിലുണ്ടായിരുന്ന ഇതര രാജ്യക്കാരും കൊലവറി പാട്ടിനൊപ്പം താളം വച്ചു. നടൻ ധനുഷ് പാടി ഹിറ്റാക്കിയ പാട്ട് മുമ്പ് അറബിയിലും ഇറങ്ങി ശ്രദ്ധ നേടിയിരുന്നു. ഇതാദ്യമായാണ് ഇദ്ദേഹം ദുബായിൽ പരിപാടി അവതരിപ്പിക്കുന്നത്. ദുബായ് നൽകുന്ന സ്നേഹത്തിന് സംഗീതത്തിലൂടെ നന്ദി അറിയിക്കുമെന്ന് അനിരുദ്ധ് പറഞ്ഞു. ​ അടുത്ത മാസം 29ന് വൈകിട്ട് 6.30ന് ഗർഹൂദിലെ ടെന്നിസ് സ്റ്റേഡിയത്തിലാണ് ബ്രാൻഡ് അവതാർ ഇവന്റ്സ് സംഘടിപ്പിക്കുന്ന അനിരുദ്ധ് ലൈവ് ഷോ. 6500 പേർക്ക് ഇവിടെ പരിപാടി ആസ്വദിക്കാം. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. www.platinumlist.net സൈറ്റിലൂടെയും യുഎഇ എക്സ്ചേഞ്ച് സെന്ററുകളിൽ നിന്നും ടിക്കറ്റ് ലഭ്യമാണ്.   

Your Rating: