Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തിയെ വെല്ലുമോ വേതാളം?

anirudh-ravichander-aaluma-doluma-song-vedalam

തമിഴകത്തെ റോക്സ്റ്റാർ എന്ന പദവിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രർ. വൈ ദിസ് കോലവെറി എന്ന ഗാനത്തിലൂടെ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായി മാറിയ അനിരുദ്ധ് കത്തിയിലൂടെ ഇളയദളപതി വിജയ് യുടേയും പ്രിയ സംഗീതതജ്ഞനായി മാറിയിരുന്നു. കത്തിയിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റായി മാറിയതൊടെ സൂപ്പർ താരങ്ങളുടെ ആദ്യ ചോയിസായി മാറി അനിരുദ്ധ്. ഇപ്പോഴിതാ കത്തിയെ വെല്ലും ഹിറ്റുമായി എത്തിയിരിക്കുകയാണ് അനിരുദ്ധ് രവിചന്ദ്രർ.

ഇത്തവണ തമിഴകത്തെ തല അജിത് കുമാർ നായകനാകുന്ന ചിത്രം വേതാളത്തിന് വേണ്ടിയാണ് അനിരുദ്ധ് ഈണം പകർന്നത്. ചിത്രത്തിലെ ഡപ്പാംകൂത്ത് ശൈലിയിലുള്ള 'ആലുമ ഡോലുമ' എന്ന ഗാനം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നു. അനിരുദ്ധും പഞ്ചാബി റാപ്പർ ബാദ്ഷായും ചേർന്നാണ് ഗാനം ആലപിച്ചത്. റോകേഷ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. അജിത്തിന്റെ അമ്പത്തിയാറാം ചിത്രമായ വേതാളത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ട്രെയിലറിനൊപ്പം പുറത്തുവന്ന 'ആലുമ ഡോലുമ' തമിഴകത്ത് ആഞ്ഞടിക്കുകയായിരുന്നു.

Vedalam - Aaluma Doluma

വീരം എന്ന ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന വേതാളത്തില്‍ ശ്രുതി ഹാസനാണ് നായിക. ചിത്രത്തില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്. ഇവരെ കൂടാതെ അശ്വിൻ, തമ്പി രാമയ്യ, കബീർ സിംഗ്, രാഹുൽ ദേവ്, ബാല ശരവണൻ, സ്വാമിനാഥൻ, രജേന്ദ്രൻ, വാസു വിക്രം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.