Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയമൊരുക്കി അനു ഇമ്മാനുവലിന്റെ പാട്ട്

anu-kottayam-song

മീനച്ചിലാറിനായി ഒരു കരയുണ്ട്

എങ്കിൽ ആ കരതൻ തൊടുകുറിയായി കോട്ടയമുണ്ട്...

ചേറിൻ മണമുള്ള നാട്ടിലെ വള്ളത്തിൽ കയറി രുചിഭേദങ്ങൾ തേടിയിറങ്ങാൻ അങ്ങ് കടലിനക്കരെ നിന്നു വരെ ആളുകളെത്താറുണ്ട്. അതാണ് കോട്ടയം. കള്ളപ്പവും കരിമീൻ പൊള്ളിച്ചതും വച്ചു നീട്ടി തന്ന് കൊതിപ്പിക്കാൻ കോട്ടയത്തിനേ സാധിക്കൂ.

മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ഒരുപാടെഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോട്ടയത്തെ കുറിച്ചുള്ള പാട്ടുകളുമെത്തുന്നു പുതു തലമുറയിൽ നിന്ന്. കുമരകത്തിന്റെ ദൃശ്യഭംഗി ചിത്രീകരിക്കുന്ന മനോരമ ഓൺലൈനിന്റെ 360 ഡിഗ്രി വിഡിയോ കുമരകത്തെയും കോട്ടയത്തെയും പരിചയെപ്പെടുത്തി തരും. ആക്ഷൻ ഹീറോ ബിജു നായിക അനു ഇമ്മാനുവലാണ് വിഡിയോയിൽ‌ അഭിനയിച്ചിരിക്കുന്നത്.

കോട്ടയത്തിന്റെ രുചികളെ കുറിച്ചും അനുഭവിക്കാൻ കൊതിക്കുന്ന ഗ്രാമീണതയെ കുറിച്ചും എന്നാന്നേ...എന്ന് ചോദിക്കുന്ന ഭാഷാശൈലിയേയും പിന്നെ കോട്ടയംകാരന് അവന്റെ നാടിനോടുള്ള അടുപ്പത്തെ കുറിച്ചുമാണ് വിഡിയോയിൽ പറയുന്നത്. സംസാരിക്കും പോലെ പാടുന്ന പാട്ട് കേട്ട് കഴിയുമ്പോൾ നാവിലൊരു കപ്പലോടിയാലും അതിശയിക്കണ്ട. കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കുന്ന പാട്ട് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയം. പ്രാദേശികതയെ കുറിച്ച് ധാരാളം പാട്ടുകൾ സിനിമയിലും ആൽബങ്ങളിലും ഉൾക്കൊള്ളിക്കുന്ന രീതി ഇപ്പോളൊരു ട്രെൻഡാണ്. അക്കൂട്ടത്തിലേക്കാണീ സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയ ഇൗ ഗാനവും എത്തുക.

 

 

Your Rating: