Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് നന്ദി പറഞ്ഞ് റഹ്മാൻ

berklee-rahman

എ ആർ റഹ്മാനൊപ്പം ഒരു വേദി പങ്കിടുവാൻ അദ്ദേഹത്തിന്റെ ഈണത്തിലൊന്നു പാടുവാന്‍ ആരാണ് കൊതിക്കാത്തത്. മുതിർന്ന ഗായകർ വരെ ഇപ്പോഴും കാത്തിരിക്കുന്നുണ്ട് അതിനായി. അപ്പോൾ പഠനകാലത്തേ റഹ്മാനിൽ നിന്നൊരു അംഗീകാരം കിട്ടിയാലോ? എത്ര വലിയ സമ്മാനമായിരിക്കുമത്. 

[വീണ്ടും റഹ്മാൻ പാട്ടിൽ മാജിക്കൊരുക്കി അമേരിക്കയിലെ സംഗീത വിദ്യാലയം](http://www.manoramaonline.com/music/music-news/berklee-college-music-version-kun-faya-kun.html)

അമേരിക്കയിലെ ബേക്‌‍ലീ കോളെജ് ഓഫ് മ്യൂസികിലെ കുട്ടികൾക്കാണ് ആ ഭാഗ്യമുണ്ടായത്. നമ്മൾ ഇവരെ അടുത്തറിയുന്നത് റഹ്മാൻ സംഗീതത്തിലൂടെയാണ്. റഹ്മാൻ ഈണമിട്ട പ്രശസ്ത ഗാനങ്ങള്‍ക്ക് അവർ തയ്യാറാക്കിയ കവർ വേർഷനുകളെല്ലാം അത്രയേറെ ഹൃദ്യമായിരുന്നു. ഒരു സംഘമായിട്ടായിരുന്നു പാട്ടുകളെല്ലാം പാടിയത്. ഏറ്റവുമൊടുവിൽ റോക്ക്സ്റ്റാറിലെ കുൻ ഫയാ കുൻ എന്ന പാട്ടാണിവർ പാടിയത്. സൂഫീ സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ പാട്ടാണിത്. ഈ ഗാനമാണ് റഹ്മാന്റെ ശ്രദ്ധ നേടിയത്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹ്മാൻ നന്ദിയറിയിച്ചത്. 

റഹ്മാന്റെ മനസു കീഴ്‌പ്പെടുത്തുന്ന ഈണത്തോടൊപ്പം പാട്ടു ലോകത്തെ നവതലമുറ തങ്ങളുടെ മനസിനുള്ളിലെ സംഗീതം കൂടി കൂട്ടിച്ചേർത്തപ്പോൾ പിറന്ന പാട്ടുകള്‍ ഇന്നും യുട്യൂബിൽ തരംഗമാണ്. 

Your Rating: