Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികെ,പ്രണയപ്പാട്ടുമായി ഹരിചരൺ

arike-music-video

മികച്ച ദൃശ്യങ്ങളും അവതരണവും കൊണ്ട് അരികെ എന്ന മ്യൂസിക് വിഡിയോ ശ്രദ്ധ നേടുന്നു. വയലാർ ശരത് ചന്ദ്ര വർമയാണ് ഈ പ്രണയഗീതം കുറിച്ചത്. ഹരിചരണിന്റെയും രമ്യയുടയും നേർത്ത റൊമാന്റിക് സ്വരത്തിലുള്ള ഗാനത്തിന് ഈണം ജഫേദ് ജോസിന്റേതാണ്. ശ്രീനാഥ് മന്നാഡിയാറിന്റേതാണു സംവിധാനം.

പരന്ന, അകലങ്ങളിലേക്കു കാഴ്ചയെ കൊണ്ടുപോകുന്ന ഭൂമിയിൽ ചിത്രീകരിച്ച വിഡിയോയിലെ ദൃശ്യങ്ങൾക്കു മനോഹാരിത ഏറെയാണ്. അതുതന്നെയാണ് ഈ ആൽബത്തിന്റേതായി എടുത്തു പറയേണ്ട കാര്യവും. കടലോരങ്ങളിലും മരക്കൂടിനുള്ളിലും പ്രണയം പങ്കിട്ട് അവർ സഞ്ചരിക്കുന്ന കാഴ്ചയ്ക്കൊപ്പം പ്രണയാർദ്ര സ്വരത്തിലുള്ള ആലാപനവും അലിഞ്ഞു ചേരുന്നു. 

അജ്മൽ ഹനീഫ് ആണ് വിഡിയോ മനോഹരമായി എഡിറ്റ് ചെയ്തത്. അഴകുള്ള ദൃശ്യങ്ങൾ കാമറക്കുള്ളിലാക്കിയത് റുസായ് ഹന്നും. റമീസ് മുഹമ്മദിന്‍റേതാണു കൊറിയോഗ്രഫി.

Your Rating: