Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയുടെ രണ്ട് മലയാളം ഗാനങ്ങൾ

Baahubali

ബോക്‌സ് ഓഫീസ് കളക്ഷനുകളിൽ സർവ്വ റിക്കാർഡുകളും കടത്തിവെട്ടി മുന്നേറുകയാണ് ബാഹുബലി. ആദ്യ ദിവസം അമ്പത് കോടി നേടി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഇനീഷ്യൽ കളക്ഷൻ റിക്കാർഡ് സ്വന്തമാക്കിയ ബാഹുബലി എട്ട് ദിവസം കൊണ്ട് 300 കോടി നേടി തെന്നിന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായി മാറി. ബാഹുബലിയുടെ മലയാളം പതിപ്പിന്റെ രണ്ട് ഗാനങ്ങളുടെ വിഡിയോ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മനോഹരി, പച്ച തീയാണു നീ എന്നീ ഗാനങ്ങളുടെ വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മനോഹരി...

മനോഹരി എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സയനോരയും ചേർന്നാണ്. പച്ച തീയാണു എന്ന എന്ന പ്രണയഗാനം വിജയ് യേശുദാസും ശ്വേത മോഹനും ചേർന്ന് പാടിയിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഇരുഗാനങ്ങളുടേയും വരികൾ എഴുതിയിരിക്കുന്നത്. എംഎം കീരവാണി ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. നേരത്തെ ഇരുൾ തിങ്ങും വാനിൽ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു.

വൈക്കം വിജയലക്ഷ്മി, ഗീത മാധുരി, സച്ചിൻ വാര്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബാഹുബലി മലയാളത്തിലെ ഓഡിയോ റിലീസ് ചടങ്ങ് ലോകത്തിലെ ഏറ്റവും വലിയ പോസ്റ്ററിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. രാജമൗലി രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ബാഹുബലിയുടെ ആദ്യ ഭാഗമാണ് ജൂലൈ പത്തിന് പുറത്തിറങ്ങിയത്്. രണ്ടാം ഭാഗം 2016 ൽ പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്ത ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ നിരവധി ഭാഷകളിൽ മൊഴിമാറ്റി തിയേറ്ററുകളിലെത്തി. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പച്ച തീയാണു...

പ്രഭാസ് ആണ് ബാഹുബലിയായി എത്തുന്നത്. അനുഷ്‌കാ ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. ദേവസേനയായി അനുഷ്‌കാ ശർമ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയിൽ വില്ലനായി തകർത്തഭിനയിച്ച കന്നഡ താരം കിച്ച സുദീപും പ്രധാന റോളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ, രോഹിണി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുന്നൂറ് കോടി മുതൽമുടക്കിയാണ് ചിത്രമൊരുക്കിയത്. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. ആർക്ക് മീഡിയ വർക്‌സിന്റെ ബാനറിൽ കെ രാഘവേന്ദ്രറാവുവാണ് ചിത്രം നിർമ്മിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.