Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഹിറ്റായി ഓൾ ഈസ് വെല്ലിലെ പ്രണയഗാനം

Baaton Ko Teri

അസിൻ തിരിച്ചുവരവിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം ഓൾ ഈസ് വെല്ലിലെ ബാത്തോൻ കോ തേരി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അസിനും അഭിഷേക് ബച്ചനും ഒരുമിച്ചെത്തുന്ന മനോഹരമായ റൊമാന്റിക് ഗാനത്തിന് വൻപ്രതികരണമാണ് ലഭിക്കുന്നത്. അർജിത്ത് സിങ്ങിന്റെ ശ്രുതി മധുരമായ ശബ്ദവും ഹിമേഷ് റേഷാമിയയുടെ സംഗീതവും ചേർന്ന ഗാനം ഹൃദയസ്പർശിയാണ്. ഷബീർ അഹമ്മദിന്റെ തൂലികയിലാണ് ഈ റൊമാന്റിക് മെലഡിയുടെ പിറവി.

ബാത്തോൻ കോ തേരി...

ഉമേഷ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ചാർ ശനിവാർ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഋഷി കപൂർ, സുപ്രിയ പഥക്, മുഹമ്മദ് സീഷാൻ അയൂബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുമിത് അറോറയും, നരേൻ ഭട്ടും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഗാനം ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റില്‍ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.