Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുശാന്ത് സിങ് രജ്പുതിനെ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയാക്കിയ ഗാനം

Bach Ke Bakshy Song from the movie Detective Byomkesh Bakshy

കൈ പോ ചെ എന്ന ചിത്രത്തിലൂടെ എത്തി പി കെയിലെ അടിപൊളി പയ്യനായി തിളങ്ങിയ സുശാന്ത് സിങ് രജ്പുത് ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയായതെങ്ങനെ എന്ന് കാണിച്ചു തരികയാണ് ബച്ച്കെ ബക്ഷി എന്ന ഗാനം. പാട്ട് തുടങ്ങുമ്പോൾ ഒരു ന്യൂജനറേഷൻ പയ്യനായി എത്തുന്ന സുശാന്ത് പാട്ടിന്റെ ഓരോ ഘട്ടങ്ങളിലായി ബ്യോംകേഷ് ബക്ഷിയുടെ വസ്ത്രങ്ങൾ സ്വീകരിക്കുകയാണ്. ഗാനം പൂർണ്ണമാവുമ്പോൾ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയാവുന്ന സുശാന്തിന്റെ രൂപമാറ്റം പൂർണ്ണമാവുകയാണ്. സ്നേഹ ഖാൻവാക്കറാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.

സർ ആർതർ കോനൻ ഡോയലിന്റെ പ്രശസ്ത കഥാപാത്രം ഷെർലക് ഹോംസിനെ ആധാരമാക്കി ബംഗാളി സാഹിത്യകാരൻ ശാരദിന്തു ബന്ദോപാധ്യായ് എഴുതിയ നോവലാണ് ബ്യോംകേഷ് ബക്ഷി. 32 ബ്യോംകേഷ് ബക്ഷി കഥകളിലൊന്നായ സത്യാന്വേഷി എന്ന ആദ്യ കഥയെ ആധാരമാക്കിയ ചിത്രമാണ് ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി. ബന്ദോപാധ്യയുടെ 31 ബ്യോംകേഷ് ബക്ഷി കഥകളേയും ചലചിത്രമാക്കാനുള്ള അവകാശം നേരത്തെ യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഡിറ്റ്ക്ടീവായി സേവനം തുടങ്ങുന്ന ബക്ഷി ഒരു മയക്കുമരുന്നു സംഘത്തിന്റെ പിടിയിൽ നിന്ന് കൽക്കട്ട നഗരത്തെ രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Bach Ke Bakshy

സുശാന്ത് സിങ് രജ്പുത്തിനെ കൂടാതെ ആനന്ദ് തിവാരി, സ്വസ്തിക മുഖർജി, ദിവ്യ മേനോൻ, നീരജ് കബി, മിയാങ് ചാങ്, ആര്യൻ ഭൗമിക്ക്, മൗമിത ചക്രബർത്തി, മാർക്ക് ബെന്നിങ്ടൺ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദിബാകർ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാരദിന്തു ബന്ദോപാദ്യായയുടെ കഥയ്ക്ക് ദിബാകർ ബാനർജിയും, ഉർമി ജുവേക്കറുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും ദിബാകർ ബാനർജിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ മൂന്നിന് തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer