Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീബറും വീണു ആ പാട്ടിനു മുന്നിൽ!!!

നഴ്സുമാരും ഡോക്ടർമാരും പാലിയേറ്റിവ് കെയർ അംഗങ്ങളുമടങ്ങുന്ന ഒരു സംഘം ഒരു പാട്ടിറക്കി. ക്രിസ്മസ് രാവുകള്‍ക്കായുള്ള പാട്ട്. ബ്രിട്ടണിലെ നമ്പർ ക്രിസ്മസ് പാട്ടിനായുള്ള മത്സരത്തിൽ വാശിയോടെ അവരും പങ്കെടുത്തു. അത്യുഗ്രൻ വിജയവും നേടി. ഇവരുടെ തൊട്ടുതാഴെയെത്തയതാരാണെന്ന് അറിയുമ്പോഴെ മത്സരം എത്രത്തോളം കടുത്തതായിരുന്നുവെന്ന് മനസിലാകൂ, പോപ് സൂപ്പർ‌ സ്റ്റാർ സാക്ഷാൽ ജസ്റ്റിൻ ബീബർ.

ബ്രിട്ടിഷ് സർക്കാരിന്റെ ഏറ്റവും മികച്ച ക്രിസ്മസ് ക്വയർ ഗാന അവാർഡിൽ ബീബറെ വീഴ്ത്തി ലോകത്തെ അമ്പരപ്പിച്ച് എൻഎച്ച്എസ് ക്വയർ വൈദ്യസംഘത്തിനുള്ളിലെ സംഗീത പ്രതിഭകളുടെ കൂട്ടമാണ്. എ ബ്രിഡ്ജ് ഓവർ യൂ എന്ന ഇവരുടെ പാട്ട് ആണ് ബീബറിന്റെ ലവ് യുവർ സെൽഫ് എന്ന ഗാനത്തേക്കാൾ ആരാധകരെ നേടിയെടുത്തത്. ക്രിസ്മസ് ആഴ്ചകളിൽ എ ബ്രിഡ്ജ് ഓവർ യൂ കണ്ടുതീർന്നവർ, ഡൗൺലോഡ് ചെയ്തവർ, വാങ്ങിക്കൂട്ടിയവർ മൊത്തം 127,000 ആളുകളാണ്. ബീബറുടെ പാട്ടിനേക്കാൾ 31,000 അധികം കോപ്പികളാണ് എ ബ്രിഡ്ജ് ഓവർ യു വിറ്റഴിഞ്ഞത്. പക്ഷേ എൻഎച്ച്എസ് ക്വയറിന്റെ വിജയത്തിൽ ബീബറിന്റെ പങ്ക് കാണാതെ പോകരുത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള എൻഎച്ച്എസിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് 72 മില്യണോളം വരുന്ന സ്വന്തം ഫാൻസിനോട് ബീബർ അഭ്യർഥിച്ചു. അവസാന ആഴ്ച ട്വിറ്ററിൽ ഇതുസംബന്ധിച്ച് ബീബർ ചെയ്ത പോസ്റ്റും എൻഎച്ച്എസിന്റെ പാട്ടിന് കുതിപ്പേകി. ഒന്നാം സ്ഥാനം അവർ സ്വന്തമാക്കിയപ്പോൾ അഭിനന്ദിക്കാനും ബീബർ മറന്നില്ല.

Justin Bieber

രണ്ടു വർഷം മുൻപാണ് ബ്രിഡ്ജ് ഓവർ യൂ എന്ന പാട്ട് റെക്കോർഡ് ചെയ്തത്. ബിബിസിയിലെ സിങ് വൈൽ യു വാക്ക് എന്ന പരിപാടിയുടെ സീരിസ് 2 ക്വയർ മാസ്റ്റർ ഗെരത് മലോണിന്റെ നേതൃത്വത്തിലായിരുന്നു റെക്കോർഡിങ്. അന്ന് ഈ സംഘം മത്സരത്തിൽ റണ്ണർ അപ് ആയിരുന്നു. ബ്രിഡ്ജ് ഓവർ ട്രബിള്‍ഡ് വാട്ടർ, ഫിക്സ് യൂ എന്നീ പാട്ടുകൾ കൂട്ടിച്ചേർത്താണ് എ ബ്രിഡ്ജ് ഓവർ യൂ സംഘം തയ്യാറാക്കിയത്. എന്‍എച്ച്എസ് അംഗങ്ങൾ ജോലി ചെയ്യുന്ന ട്രസ്റ്റിലെ ദൃശ്യങ്ങളാണ് പാട്ടിന് അകമ്പടി.

nhs-choir

ക്രിസ്മസ് നാളുകളില്‍ ആളുകൾ ഏറ്റവുമധികം കേട്ട അഞ്ച് പാട്ടിൽ രണ്ടാമതെത്തിയ ലവ് യുവർ സെൽഫ് ഉൾപ്പെടെ മൂന്ന് പാട്ടുകൾ ബീബറിന്റേതാണ്. രണ്ടും മൂന്നും അഞ്ചും സ്ഥാനങ്ങളിലെത്തിയത് 21കാരനായ പോപ് വിസ്മയത്തിന്റേതാണ്. അഡെലിന്റെ ഹെലോയാണ് നാലാമതുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.