Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു ട്യൂബിൽ തരംഗമായി കിലികി ഭാഷയിലെ പോപ് ഗാനം

ബാഹുബലിയെന്ന ചരിത്ര സിനിമയ്ക്കൊപ്പം പ്രേക്ഷക സമൂഹം ഏറ്റെടുത്ത ഭാഷയാണ് കിലികി. ചിത്രത്തിൽ കാലകേയൻ സംസാരിക്കുന്ന ഗോത്രഭാഷ ന്യൂജനറേഷൻ പിള്ളേർ തങ്ങളുടെ ശൈലിയിൽ പറഞ്ഞുരസിക്കുന്നത് ട്രെൻഡാണിപ്പോൾ. കിലികി ഭാഷയിലേക്കിതാ ഒരു പോപ് ഗായികയുടെ ഗാനം കൂടിയെത്തിയിരിക്കുന്നു. തെലുങ്ക്‌ പോപ്പ്‌ ഗായിക സ്മിത വാലുരുപ്പള്ളിയാണ്‌ ഈ ഗാനത്തിൽ പാടി നൃത്തം ചെയ്തിരിക്കുന്നത്.

ബാഹാകിലികി എന്നു പേരിട്ടിരിക്കുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ദേവ് കട്ടയാണ്. സിനിമയ്ക്കു വേണ്ടി ഈ ഭാഷ ചിട്ടപ്പെടുത്തിയ മദൻ കാർകി തന്നെയാണ് പാട്ടെഴുതിയിരിക്കുന്നത്. സംഗീതം നൽകിയത് അച്ചുവാണ്. ബോളിവുഡിൽ പ്രശസ്തായ ബോസ്കോയാണ് നൃത്തച്ചുവടുകൾക്കു രൂപം കൊടുത്തത്. സമീർ റെഡ്ഡിയുടേതാണ് ഛായാഗ്രഹണം.

നൃത്തം ചവിട്ടാൻ കാലകേയനായി ചിത്രത്തിൽ അഭിനയിച്ച പ്രഭാകറും റാപ്പ് ഗായിക നോയൽ സീനുമുണ്ട്. ബാഹുബലി സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കുമായാണ് ഗാനം സമർപ്പിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. അർഥം മനസിലാകില്ലെങ്കിലും ഭാഷയുടെ രസകരമായ ഉച്ഛാരണവും ചടുലമായ താളവും ചേർന്നപ്പോൾ പാട്ട് തകർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.