Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യറായ്‌യുടെ ബന്ധയാ

Bandeyaa

അമ്മയായതിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ഐശ്വറ്യ റായ് ബച്ചന്റെ തിരിച്ചുവരവ് ചിത്രമായ ജെസ്ബായിലെ ആദ്യ ഗാനം ബന്ധയാ പുറത്തിറങ്ങി. അംജദ് നദീം കൂട്ടുകെട്ട് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജുബിനാണ്. അംജദ് നദീമും സഞ്ജയ് ഗുപ്തയും ചേർന്ന് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നു. 

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ഗുസാരിഷിന് ശേഷം ഐശ്വര്യ റായ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ജെസ്ബാ. സഞ്ജയ് ഗുപ്തയും റോബിൻ ഭട്ടും കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. സ്വന്തം മകളെ രക്ഷിക്കുന്നതിനായി പീഡനക്കേസിലെ പ്രതിയേ രക്ഷിക്കേണ്ടിവരുന്ന വക്കീലിന്റെ കഥപറയുന്ന ചിത്രമാണ് ജെസ്ബാ.

ബന്ധയാ...

ഐശ്വര്യ റായ് യെ കൂടാതെ ഇർഫാൻ ഖാൻ, ഷബാന ആസ്മി, ചന്ദൻ റോയ് സൻയാൽ, ജാക്കി ഷ്‌റോഫ്, അതുൽ കുൽക്കർണി, സിദ്ധാന്ത് കപൂർ, പ്രിയ ബാനർജി, സാറാ അർജുൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രിതമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. എസ്സൽ വിഷൻ പ്രൊഡക്ഷൻസ്, വൈറ്റ് ഫെദർ ഫിലിംസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 9 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.