Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീറ്റിൽസിന്റെ സ്നേഹഗീതം ഇനി ചൈനയിലും

hey-jude

ഇനി ചൈനയിലും ബീറ്റിൽസ് മുഴങ്ങി കേൾക്കും. വെറുതെ സ്റ്റേജ് ഷോകളിലും ഇന്റെർനെറ്റിലും ഒന്നും കേൾക്കുന്ന കാര്യമല്ല, യാവോ ടിംഗ് ടാങ്കിന്റെ "യെസ്റ്റർഡേ വൺസ് മോർ" എന്ന സിനിമയിൽ ബീറ്റിത്സിന്റെ ഹേ ജൂഡ് എന്ന ഹിറ്റ്‌ ഗാനത്തിന്റെ ഒറിജിനൽ ട്രാക്ക് ഉപയോഗിക്കും. കോടികളുടെ കാരാറിലാണ് ഈ പാട്ടിന്റെ ഉപഗോയാനുമതി സിനിമയുടെ അണിയറ പ്രവർത്തകർ നേടിയെടുത്തത്.

 1968 ൽ പുറത്തിറങ്ങിയ ഹേ ജൂഡിനു കൌതുകമുള്ള ഒരു ചരിത്രമുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞൻ ജോൺ ലെനൻ തന്റെ ആദ്യ ഭാര്യ സിന്തിയയുമായി പിരിഞ്ഞ് യോക്കോ ഒനോയോടൊപ്പം പുതിയ ജീവിതം തുടങ്ങുന്നു. പക്ഷേ സിന്തിയ ഒറ്റയ്ക്കായിരുന്നു ആ നിമിഷങ്ങളിലൊക്കെ. മകൻ ജൂലിയനെയും ചേർത്തുപിടിച്ചുള്ള ഏകാന്ത ദിനങ്ങൾക്കിടയില്‍ പോൾ മക്കർട്ടിനി എത്തുന്നു അവരെ കാണുവാൻ. അന്നേരം, അവളുടെ ദുംഖം മാറ്റാൻ മക്കർട്ടിനി എഴുതിയ പാട്ടാണിത്. ഹേ ജൂൾ എന്ന് വിളിച്ച് അവനെ ഓമനിച്ചെഴുതിയ വരികൾ പിന്നീട് ബീറ്റിൽസിന്റെ ഗാനമായി. സിന്തിയയും ബീറ്റിൽസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ മക്കർട്ടിനി വരികളിലൂടെ കാണിച്ചത് മകനെയല്ല, തന്നെയാണെന്ന് ജോൺ ലെനൻ വിശ്വസിച്ചിരുന്നതായും സംഗീത ലോകത്തെ കഥകൾ പറയുന്നു.

വിവാദങ്ങളും പാട്ടിനൊപ്പമുണ്ടായിരുന്നു.   ജൂഡ് എന്ന വാക്കിന് ജർമൻ ഭാഷയിൽ ജൂതൻ എന്നാണു അർഥം എന്ന് പറഞ്ഞ വലിയ വിവാദങ്ങളും ഈ പാട്ടിനെ ചുറ്റി പട്ടി ഉണ്ടായി. ഓരോ വഴിയിലും കടകളിലും നേരിട്ട് ചെന്ന് നോട്ടീസ് കൊടുത്തും പോസ്റ്ററുകൾ ഒട്ടിച്ചും ബീറ്റിൽസ് സംഘം ഇതിനു നല്കിയ പ്രചാരണം അന്നത്തെ കാലത്ത് വലിയ പുതുമയും ആയിരുന്നു. എന്തായാലും പാട്ട് ലോകത്ത് തരംഗമുണ്ടാക്കി. കൈയടികളോടെ മനസു തുറന്ന് ലോകമത് സ്വീകരിച്ചു. മാത്രമല്ല ലോകത്തെ ഏറ്റവും മികച്ച പാട്ടുകൾ കൂട്ടിച്ചേർത്തു തയ്യാറാക്കിയ റോളിംഗ് സ്റ്റോണിന്റെയും മോജോയുടെയും പട്ടികയിലും ഹേ ജൂഡ് ഇടം നേടി.

കൗമാര സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയാണ് യെസ്റ്റർഡേ വൺസ് മോർ. ചൈനയിലെ യുവ തലമുറക്ക് ബീറ്റിൽസ് ഈണങ്ങൾ പകർന്നു കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പാട്ടുകളുടെയെന്ന പോലെ വലിയൊരു സ്നേഹത്തിന്റെ കൂടി  കഥയാണ്‌ ബീറ്റിൽസ്. 1968 ലെ ഒരു ഹിറ്റ്‌ ഗാനം 2016 ലെ  റെക്കോർഡിംഗ് സംവിധാനത്തിന്റെ സഹായത്തോടെ വീണ്ടും കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

Your Rating: