Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബെ വെൽവെറ്റിലെ ബെഹറൂപിയ

Behroopia song from Bombay Velvet

ഉഗ്ലിയ്ക്ക് ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം ബോംബെ വെൽവെറ്റിലെ പുതിയ ഗാനം ബെഹറൂപിയ പുറത്തിറങ്ങി. ചിത്രത്തിലെ നായിക അനുഷ്ക ശർമ്മയുടേയും നായകൻ രൺബീർ കപൂറിന്റേയും പ്രണയം ഇതിവൃത്തമാക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നീതി മോഹനാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് അമിത് ത്രിവേദി ഈണം പകർന്നിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ ട്രെയ്ലറും മൂന്ന് ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. 1956 ൽ സുനിൽ ദത്ത് നിർമ്മിച്ച സിഐഡി എന്ന ചിത്രത്തിന് വേണ്ടി ഒ പി നയ്യാർ ഈണം നൽകിയ ഗാനത്തിന്റെ പുനരാഖ്യാനമായ ഫിഫി എന്ന ആദ്യ ഗാനം ഇതുവരെ 5.8 ലക്ഷം ആളുകളും മൊഹബത് ബുരി ബിമാരി 12 ലക്ഷം ആളുകളും നാക്ക് പേ ഗുസ്സാ 6 ലക്ഷം ആളുകളും ട്രെയ്ലർ 54 ലക്ഷം ആളുകളും യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

ബെഹറൂപിയ...

രൺബീർ കപൂറും അനുഷ്ക ശർമ്മയുമാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്. ബോംബെ ഗലികളിൽ നിന്നുയർന്നുവന്ന ജോണി ബൽരാജ് എന്ന അധോലോകനായകനെയാണ് രൺബീർ അവതരിപ്പിക്കുന്നത്.

കരൺ ജോഹറിന്റെ വില്ലൻ വേഷമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കൈസാദ് കമ്പാട്ടാ എന്ന ബിസിനസ് പ്രമുഖന്റെ റോളിലാണ് കരൺ ജോഹർ എത്തുന്നത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ. ഗ്യാൻ പ്രകാശിന്റെ മുംബൈ ഫാബിൽസ് എന്ന കൃതിയുടെ ചലച്ചിത്ര രൂപം കൂടിയാണ് ബോംബെ വെൽവെറ്റ്.

Behroopia song from Bombay Velvet

രൺബീറിനേയും അനുഷ്കയേയും കരണേയും കൂടാതെ രവീണാ ടണ്ടൻ, മനീഷ് ചൗധരി, ടിവി പ്രൊഡ്യൂസർ സിദ്ധാർത്ഥ് ബസു, റോമിയോ ഫെർണാണ്ടസ്, വിവാൻ ഷാ, മുകേഷ് ചാബ്ര, കെകെ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫാന്റം ഫിലിംസിന്റെ ബാനറിൽ വിക്രമാദിത്യ മോട്ട്വാനി, അനുരാഗ് കശ്യപ്, വികാസ് ബഹൽ, വിവേക് ബി അഗർവാൾ, മധു, ഫോക്സ് സ്റ്റാർ സ്റ്റുഡിയോ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 15ന് തിയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.