Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരം ബെന്നി ദയാലിന്റെ വിവാഹ വിഡിയോ

benny-catherine

ബെന്നി ദയാലിന്റെ പാട്ടുകൾ പോലെ മനോഹരവും വ്യത്യസ്തവുമായിരുന്നു ക്രിസ്റ്റീന തങ്കവുമായുള്ള അദ്ദേഹത്തിന്റെ വിവാഹവും. ഈ വിഡിയോ ദൃശ്യങ്ങൾ പറയുന്നത് അതാണ്. പാരമ്പര്യത്തെ ചേർത്തു നിർത്തി, ക്രൈസ്തവ-ഹിന്ദു ആചാര പ്രകാരം നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങൾ സുന്ദരം. പൂപ്പന്തലിന്റെ ദൃശ്യങ്ങളും വിവാഹ മുഹൂര്‍ത്തത്തിൽ ചൊല്ലുന്ന സംസ്കൃത ശ്ലോകവും ഇഴചേർത്തു തയ്യാറാക്കിയ ദൃശ്യങ്ങളോടെ തുടങ്ങുന്നു വിഡിയോ. പിന്നാലെ ബൈബിളിന്റെ വാക്യങ്ങളും. വധുവിന്റെയും വരന്റെയും വീട്ടുകാരുടെ വാക്കുകളും ഇരുവരുടെയും സുഹൃത്തുക്കൾ ഈ പ്രണയത്തെക്കുറിച്ച് പറയുന്ന നിമിഷങ്ങളും സുന്ദരമായി ചേർത്തു വച്ചു. അകമ്പടിയായി മനോഹരമായ സംഗീതവും. 

വിവാഹം സ്വർഗത്തിൽ വച്ചു നടക്കുന്നുവെന്നാണല്ലോ സങ്കൽപം. ‌ഓരോ സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിലെ അമൂല്യമായ മുഹൂർത്തമാണത്. അത് മനോഹരവും വ്യത്യസ്തവുമായി ആഘോഷിക്കണം എന്നാണല്ലോ എല്ലാവരും ആഗ്രഹിക്കുക.  ബെന്നിയുടെ വിവാഹവും അത്തരത്തിലൊന്നായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ബെന്നി മോഡലും നർത്തകിയുമായ ക്രിസ്റ്റീന തങ്കത്തെ വിവാഹം കഴിച്ചത്. വിവാഹത്തിനായി സെലിബ്രിറ്റികള്‍‌ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന നഗരം, ബാംഗ്ലൂർ തന്നെയായിരുന്നു ബെന്നിയുടെയും ചോയ്സ്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിൽ എ.ആർ. റഹ്മാൻ അടക്കമുള്ള പ്രമുഖരുമെത്തിയിരുന്നു. 

സബ്യസാചി മുഖർജി രൂപകൽപന ചെയ്ത വസ്ത്രമായിരുന്നു കാതറീൻ അണിഞ്ഞിരുന്നത്. ഡൂഡിൽ സ്റ്റുഡിയോയും സെഫി ബെഗേഴ്‍സണുമായിരുന്നു വെഡ് ഫോട്ടോഗ്രഫിയും വിഡിയോയും.

Your Rating: