Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം തിരിച്ചറിയുന്ന ബേസുവാൻ

Bezubaan song from movie Piku

ദീപിക പദ്കോണിന്റെ ഏറ്റവും പുതിയ ചിത്രം പികുവിലെ പുതിയ ഗാനം ബേസുവാൻ പുറത്തിറങ്ങി. ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്ന കഥാപാത്രം നായകനോടുള്ള തന്റെ പ്രണയം തിരിച്ചറിയുന്നതാണ് ബേസുവാൻ എന്ന ഗാനത്തിന്റെ ഇതിവൃത്തം. അനുപം റോയ് സംഗീതം നിർവഹിച്ച് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മനോജ് യാദവും അനുപം റോയും ചേർന്നാണ്.

ആരക്ഷൺ എന്ന ചിത്രത്തിന് ശേഷം ദീപിക പദുകോണും അമിതാഭ് ബച്ചനും അച്ഛനും മകളുമായി എത്തുന്ന ചിത്രമാണ് പികു. വിക്കി ഡോണർ, മദ്രാസ് കഫേ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷൂജിത് സിർക്കാർ സംവിധാനം ചെയ്ത ചിത്രത്തിൽ ബംഗാളി പെൺകുട്ടിയായ പികു എന്ന ടൈറ്റിൽ വേഷത്തിലാണ് ദീപിക അഭിനയിക്കുന്നത്. പികുവും അവളുടെ അച്ഛനായ ബാബയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഈ കോമഡി ചിത്രം പറയുന്നത്.

ബേസുവാൻ...

അമിതാഭ് ബച്ചനേയും ദീപിക പദുകോണിനേയും കൂടാതെ ഇർഫാൻ ഖാൻ, മൗഷ്മി ചാറ്റർജി, ജിഷു സെൻഗുപ്ത, രഘുവാർ യാദവ്, അക്ഷയ് ഒബ്റോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ ട്രെയിലർ ഇതുവരെ 28 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. വിക്കി ഡോണർ, മദ്രാസ് കഫേ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജൂഹി ചതുർവേദി തന്നെയാണ് പികുവിന്റേയും തിരക്കഥ രചിച്ചിരിക്കുന്നത്. എംഎസ്എം മോഷൻ പിക്ചേഴ്സ്, സരസ്വതി എന്റർടെൻമെന്റ്സ്, ക്രിയേഷൻ ലിമിറ്റഡ്, റൈസിങ് സൺ ഫിലിംസ് എന്നിവയുടെ ബാനറിൽ എൻ പി സിങ്, റോണി ലെഹ്റി, സ്നേഹ രജനി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 8 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.