Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോട്ടിൽ അമേരിക്കയിലേയ്ക്ക്

Boat Ma Kukdookoo song

വെൽക്കം ടു കറാച്ചിയിലെ പുതിയ ബോട്ട് മാ എന്ന ഗാനം പുറത്തിറങ്ങി. ഇന്ത്യയിൽ നിന്ന് അമേരിക്കയ്ക്ക് ബോട്ടിൽ പുറപ്പെടുന്ന യുവാക്കളാണ് ഗാനത്തിന്റെ ഇതിവൃത്തം. ഗാനത്തിന്റെ അവസാനമാണ് അവർ എത്തിയത് പാക്കിസ്ഥാനിലാണെന്ന്് അറിയുന്നത്. റോച്ചക് കോഹ്ലി ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മിഖ സിങും, ഷിവിയും, റോച്ചക് കോഹ്ലിയും ചേർന്നാണ്. രവി സൈഗാളും, റോച്ചക് കോഹ്ലിയും ചേർന്ന് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

പല തവണ അമേരിക്കയിൽ പോകാനുള്ള ശ്രമം പരാജയപ്പെട്ട രണ്ട് പേർ ബോട്ടിൽ മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്നതും, പാക്കിസ്ഥാനിലെ താലിബാൻ തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതും അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടയിൽ അവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അർഷാദ് വാഴ്സിയും ജാക്കി ഭഗ്നാനിയുമാണ് പാക്കിസ്ഥാനിൽ അകപ്പെടുന്ന യുവാക്കളായി എത്തുന്നത്.

ബോട്ട് മാ...

ആശിഷ് ആർ മോഹനാണ് വെൽകം ടു കറാച്ചി സംവിധാനം ചെയ്തത്. പാകിസ്ഥാനി നടി കുബ്രാ ഖാൻ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ്. സിനിമയുടെ ലണ്ടനിലെ ചിത്രീകരണത്തിനിടെ തീവ്രവാദികളായി വേഷമിട്ട കഥാപാത്രങ്ങളെ കണ്ട് പ്രദേശവാസികൾ പ്രശ്നമുണ്ടാക്കിയതിനാൽ സ്കോട്ട്ലൻഡ് യാർഡ് ഇടപെട്ട് ചിത്രീകരണം നിർത്തിക്കേണ്ടി വന്ന സംഭവം വരെ ഉണ്ടായിരുന്നു. അർഷാദ് വാഴ്സിയേയും ജാക്കി ഭഗ്നാനിയേയും കൂടാതെ ലോറൻ ഗോട്ട്ലീപ്പ്, അയുബ് ഖോസോ, അഡ്നാൻ ഷാ, ഇമ്രാൻ ഹാസ്നി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 21ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.