Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റാലിയൻ ദമ്പതികളുടെ കല്യാണപ്പാർട്ടിക്ക് സൽമാന്റെ പാട്ട്

british-couple

വിവാഹം സ്വർഗത്തിൽ വച്ച് നടത്തപ്പെടുന്നുവെന്നാണല്ലോ ചൊല്ല്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ അമൂല്യമായ നിമിഷമാണിതെന്നും. അതുകൊണ്ടു തന്നെ വിവാഹ ആഘോഷങ്ങൾ കഴിയുന്നത്ര വ്യത്യസ്തമാക്കാനാണ് എപ്പോഴും എല്ലാക്കാലത്തും ആളുകൾ ശ്രമിക്കാറ്. കാലം മാറുന്തോറും കല്യാണ മേളങ്ങളുടെ നിറവും താളവും രൂപവും മാറുന്നു. അതുകൊണ്ടു തന്നെ ഈ പുത്തൻ ദമ്പതികള്‍, അതും ബ്രിട്ടനിൽ നിന്നുള്ളവര്‍ ബോളിവുഡിലെ തകർപ്പനൊരു പാട്ടിനൊത്തു ചുവടുവയ്ക്കുന്നത് കണ്ടാൽ ഞെട്ടേണ്ടതില്ല. വിദേശികള്‍ക്കിടയിൽ ഇതിപ്പോൾ ഒരു ട്രെൻഡാണ്.

ഏറ്റവുമൊടുവിലെത്തിയ വിഡിയോ ഫേസ്ബുക്കിലൂടെ മൂന്ന് ദിവസം കൊണ്ട് 7.5ലക്ഷം േപരാണ് കണ്ടത്. തൂവെള്ള ഗൗണിനു മീതെ ദുപ്പട്ട തനി ഇന്ത്യൻ സ്റ്റൈലിൽ ചുറ്റിക്കെട്ടി, നീല നിറത്തിലുള്ള ഹീൽ ചപ്പൽ ഊരിയെറിഞ്ഞാണ് വധു കളിക്കാനിറങ്ങിയത്. പിന്നാലെ വരനും. കാരളും അവളുടെ ചെക്കൻ ഡേവുമാണ് വിരുന്നിനെത്തിയവരെ അമ്പരപ്പിച്ച് നൃത്തമാടിയത്. ഇരുവരുടെയും നൃത്തച്ചുവടുകൾ പാട്ടിനോട് ചേർന്നു നിൽക്കുന്നതായിരുന്നു. അതിലാർക്കും തർക്കമുണ്ടാകാനിടയില്ല. നല്ല ഊർജ്ജത്തോടെ കണ്ടിരുന്നവരിൽ ആവേശം നിറച്ച് നല്ലപാതികളായി ഇരുവരും മനംനിറഞ്ഞാടിയ വിഡിയോ ഫേസ്ബുക്കിലൂടെയാണ് ലോകം കണ്ടത്. കങ്കണ റണൗട്ട് നായികയായ ക്യൂൻ എന്ന ചിത്രത്തിലെ പാട്ടിനാണ് ഇരുവരും നൃത്തം ചെയ്തത്.

സൽമാൻ ഖാൻ ചിത്രമായ ബിവി നമ്പർ വണിലെ ആജാ നാചുലേ ആണ് ഇറ്റാലിയൻ ദമ്പതികൾ തിരഞ്ഞെടുത്തത്. അതിഥികൾക്ക് നടുവിൽ നിന്ന് വധു ഉഗ്രനായി കളിച്ചപ്പോൾ കണ്ടുനിന്നവരും ഒപ്പം കൂടി. ഗൗണണിഞ്ഞ വധുവായിരുന്നു നൃത്തത്തിന് നേതൃത്വം.

സലാം നമസ്തേയിലെ ഗാനമാണ് അമേരിക്കൻ ദമ്പതികളായ ജോര്‍ജിയയും ജെറമിയും കളിക്കാനായി തിരഞ്ഞെടുത്തത്. പ്രീതി സിന്തയും സെയ്ഫ് അലിഖാനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ ഗാനമാണിത്. ഇത്തരത്തിലുള്ള വിഡിയോകളിൽ ഏറ്റവും ഞെട്ടിച്ചു കളഞ്ഞത് ഈ ദമ്പതികാണ്. പാശ്ചാത്യ ലോകത്തിന്റെ തനി ക്ലാസിക്കൽ ശൈലിയിൽ പരസ്പരം കൈകോർത്ത് മുഖത്തോട് മുഖം നോക്കി കളിക്കാനെത്തിയ മണവാളനും മണവാട്ടിയും തനി നാടൻ പഞ്ചാബി ഭംഗറ പാട്ടിനായിരുന്നു ചുവടുവച്ചത്.

Your Rating: