Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാവോയുടെ ഗാനം

Dwayne Bravo Launches his Music Single 'Chalo Chalo'

ലോകക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളാണ് വെസ്റ്റന്റീസ് താരം ഡ്വെയ്ൻ ബ്രാവോ. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരത്തിന് ഡാൻസിലും പാട്ടിലുമെല്ലാം അതിയായ താൽപര്യമാണെന്ന് ബ്രാവോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2012ൽ ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ വിൻഡീസ് വിജയിയായപ്പോൾ ബ്രാവോയും, ക്രിസ് ഗെയ്ലും മറ്റ് ടീമംഗങ്ങളും ചേർന്ന് കളിച്ച ഡാൻസ് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്തതാണ്.

ചലോ ചലോ...

കരീബിയൻ ക്രിക്കറ്റിലെ സൂപ്പർ താരം ബ്രാവോ പാട്ട് പുറത്തിറക്കിയിരിക്കുകയാണ്. ചലോ ചലോ എന്ന് പേരിട്ടിരിക്കുന്ന ഗാനം കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചാണ് ബ്രാവോ പുറത്തിറക്കിയത്. ബ്രാവോയും നിഷാ ബി യുടെ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്രാവോ, നിഷാ ബി, കരീം തോമസ്, കെവിൻ ചാൾസ് എന്നിവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ ഓഡിയോ മാത്രമേ ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളു വിഡിയോ ഉടൻ പുറത്തിറങ്ങുമെന്ന് ബ്രാവോ അറിയിച്ചു. താൻ മാത്രമല്ല സൂപ്പർ കിംഗ്സിലെ മറ്റ് താരങ്ങളും ഗാനത്തിന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെടുമെന്നും താരം പറഞ്ഞു.

Dwayne Bravo Launches his Music Single 'Chalo Chalo'

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ബ്രാവോ നേരത്തെ ഉല എന്ന തമിഴ് സിനിമയിൽ ഡാൻസ് കളിച്ചിരുന്നു. ഉലയിലെ യേൻ ഡാ എന്ന പാട്ടിലെ ബ്രാവോയുടെ ഡപ്പാംകൂത്ത് ഡാൻസ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റിനെ കൂടാതെ ഡാൻസ്, സ്റ്റേജ് പെർഫോമൻസ്, പാട്ട്, ഡിജെ എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ബ്രാവോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.