Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപ്പതുകളുടെ ഓർമകളിൽ കൽക്കട്ട കിസ്

Calcutta Kiss

എബിസിഡി(എനി ബഡി ക്യാൻ ഡാൻസ്) എന്ന ചിത്രത്തിലൂടെ ബോളീവുഡിനെ തന്റെ ഡാൻസിലൂടെ കീഴടക്കിയ നടിയാണ് ലോറൻ ഗോട്ട്ലിബ്. തന്റെ നൃത്തത്തിലൂടെ കാണികളെ 1940 കളിലേയ്ക്ക് കൊണ്ടുപോകുകയാണ് ലോറൻ ഗോട്ട്ലിബ്. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്ന ചിത്രത്തിലെ കൽക്കട്ട കിസ് എന്ന ഗാനത്തിലാണ് ലോറന്റെ മനോഹരമായ നൃത്തം. ഇമാദ് ഷായും സാബ അസാദും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും മാഡ്ബോയ്– മിങ്ക് കൂട്ടുകെട്ടാണ്.

സർ ആർതർ കോനൻ ഡോയലിന്റെ പ്രശസ്ത കഥാപാത്രം ഷെർലക് ഹോംസിനെ ആധാരമാക്കി ബംഗാളി സാഹിത്യകാരൻ ശാരദിന്തു ബന്ദോപാധ്യായ് എഴുതിയ നോവലാണ് ബ്യോംകേഷ് ബക്ഷി. 32 ബ്യോംകേഷ് ബക്ഷി കഥകളിലൊന്നായ സത്യാന്വേഷി എന്ന ആദ്യ കഥയെ ആധാരമാക്കിയ ചിത്രമാണ് ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി. ബന്ദോപാധ്യയുടെ 31 ബ്യോംകേഷ് ബക്ഷി കഥകളേയും ചലച്ചിത്രമാക്കാനുള്ള അവകാശം നേരത്തെ യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഡിറ്റ്ക്ടീവായി സേവനം തുടങ്ങുന്ന ബക്ഷി ഒരു മയക്കുമരുന്ന് സംഘത്തിന്റെ പിടിയിൽ നിന്ന് കൽക്കട്ട നഗരത്തെ രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സുശാന്ത് സിങ് രജ്പുത്താണ് ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയായി എത്തുന്നത്. സുശാന്തിനെ കൂടാതെ ആനന്ദ് തിവാരി, സ്വസ്തിക മുഖർജി, ദിവ്യ മേനോൻ, നീരജ് കബി, മിയാങ് ചാങ്, ആര്യൻ ഭൗമിക്ക്, മൗമിത ചക്രബർത്തി, മാർക്ക് ബെന്നിങ്ടൺ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദിബാകർ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാരദിന്തു ബന്ദോപാദ്യായയുടെ കഥയ്ക്ക് ദിബാകർ ബാനർജിയും, ഉർമി ജുവേക്കറുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും ദിബാകർ ബാനർജിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ മൂന്നിന് തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.