Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യം ഹിന്ദിയുടെ ആദ്യഗാനം പുറത്തിറങ്ങി

Carbon Copy

മലയാളം, കന്നട, തെലുങ്ക്, തമിഴ് ഭാഷകളിൽ വിജയം ആഘോഷിച്ച സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. കാർബൺ കോപ്പി എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗുൽസാറാണ്. വിശാൽ ഭരദ്വാജിന്റെ സംഗീതത്തിൽ ആഷ് കിങ് ഗാനം ആലപിച്ചിരിക്കുന്നു.

ദേശീയ പുരസ്കാര ജേതാവ് നിഷികാന്ത് കമ്മത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ കഥയ്ക്ക് ഉപേന്ദ്ര സിന്ധായേയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മോഹൻലാലും, മീനയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അജയ് ദേവ്ഗണും, ശ്രേയ ശരണും അവതരിപ്പിക്കുമ്പോൾ തബുവാണ് ഐജിയായി എത്തുന്നത്. ഇവരെ കൂടാതെ ഇഷിത ദത്ത, രജത് കുമാർ തുടങ്ങിയവരും ചിത്രത്തിലൂണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ട്രെയ്​ലർ ഇതുവരെ 46 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

Carbon Copy

സംവിധായകൻ നിഷികാന്ത് കമ്മത്ത്, സംഗീതസംവിധായകൻ, ഗാനരചയിതാവ്, സംവിധായകൻ എന്നി നിലകളിൽ പേരെടുത്ത വിശാൽ ഭരദ്വാജ്, അഭിനേതാക്കളായ അജയ് ദേവ്ഗൺ, തബു, ഗാനരചയിതാവ് ഗുൽസാർ, ഛായാഗ്രാഹകൻ അവിനാഷ് അരുൺ തുടങ്ങിയ ദേശീയപുരസ്കാര ജേതാക്കൾ ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് ദൃശ്യം ഹിന്ദിയുടെ പ്രത്യേകതയാണ്. പനോരമ സ്റ്റുഡിയോയുടെ ബാനറിൽ കുമാർ പഥക്ക്, അജിത് അന്ധാരേ, അഭിഷേക് പഥക് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 31 ന് തീയേറ്ററിലെത്തും.

കഴിഞ്ഞ ദിവസം കമൽഹാസൻ നായകനായി എത്തിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പാപനാസത്തിന് ലഭിക്കുന്നത്. മലയാളത്തിലും, തമിഴിലും, കന്നടയിലും, തെലുങ്കിലും നേടിയ പ്രദർശന വിജയം ഹിന്ദി ദൃശ്യത്തിനും ലഭിക്കുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.