Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പാടുന്നു സെലിൻ, റെനെയുടെ ഓർമകളിലൂടെ

celin-deone-img

സെലിൻ ഡിയോൺ, ഈ കൊച്ചു കേരളത്തിൽ വരെ നൂറു കണക്കിന് ആരാധകരുണ്ട് ഈ കനേഡിയൻ ഗായികയ്ക്ക്. നാമാവശേഷമായ ക്യൂൻസ് ബാന്റിന്റെ ചരിത്രപ്രസിദ്ധമായ ദ ഷോ മസ്റ്റ ഗോ ഓണിന്റെ സെലിൻ ഡി യോൺ വേർഷൻ ആണ് ഇന്ന് സംഗീത ലോകത്തെ ചർച്ചാ വിഷയം.. പങ്കാളി റെനെ യുടെ ദുരന്ത മരണത്തിനു ശേഷം ആദ്യമായി അവർ പാടുന്ന ഗാനമാണ് ഷോ മസ്റ്റ് ഗോഓൺ' രണ്ടു ദിവസം കൊണ്ട് സകല റെക്കോർഡുകളെയും ഭേദിക്കുന്ന കേൾവിക്കാരുണ്ടായി സെലിന്റെ പാട്ടിന്.

ഒരേ സമയം വിഷാദഭരിതവും ശക്തവുമായ ശബ്ദമാണ് സെലിന് ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിയത്‌. 12-ാം വയസിൽ രണ്ടു പേരോടൊപ്പം ചേർന്ന് ആദ്യമായി പാട്ടെഴുതിയതു മുതൽ സെലിൻ സിയോൺ ഹിറ്റ് ചാർട്ടുകളിലുണ്ട്. ലോകം മുഴുവൻ മ്യുസിക് ഷോകൾ, ഫാളിങ്ങ്  ഇൻറ്റു ക്യാ ലെറ്റ്സ് ടോക്ക് എബൗട്ട് ലൗ, പവർ ഓഫ് ലൗ പോലുള്ള നിത്യ ഹരിതഗാനങ്ങൾ, മൈ ഹാർട്ട് വിൽ ഗോ ഓൺ എന്ന ഇതിഹാസ ഗാനം ....സെലിന്റെ സംഗീത ജീവിതത്തെ അടയാളപ്പെടുത്താൻ വാക്കുകൾ മതിയാവില്ല. തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഒരാളുമായുള്ള അവരുടെ പ്രണയ ജീവിതവും മാധ്യമങ്ങൾക്ക്  എന്നും വാർത്തയായിരുന്നു.

celin-deone-rene

ക്യൂൻ ബാന്റിനോളം തന്നെ പ്രശസ്തമായിരുന്നു അവരുടെ ഷോ മസ്‌ റ്റ ഗോ ഓൺ എന്ന പാട്ടും. എയ്ഡ്സ് ബാധിതനായിരുന്ന അവരുടെ ബാന്റിലെ ഫ്രെഡി മെർക്കുറിയുടെ ഓർമ ഗാനമായാണ് ആ പാട്ട് ഇതുവരെ സംഗീതാധാരാധകർ നെഞ്ചേറ്റിയിരുന്നത്. ഫ്രെഡിയുടെ മരണത്തിന് ആഴ്ചകൾക്കു മുൻപാണ് ഈ ഗാനം ക്യൂൻസ് ചിട്ടപ്പെടുത്തിയിരുന്നത് ' അദ്ദേഹത്തിന്റെ മരണശേഷം ആദ്യമായി നടത്തിയ ഷോയിലാണ് ക്യൂൻസ് ബാന്റ് ഈ ഗാനം ആദ്യമായി പാടിയത്.1991 ലെ ഈ വികാരഭരിത സംഭവങ്ങൾക്കു ശേഷം ക്യൂൻസ് ബാന്റ് നാമാവശേഷമായി എങ്കിലും സംഗീതാധാരാ കരുടെ ഏറ്റവും വികാരഭരിത ഓർമകളിൽ ഒന്നാണ് ഷോ മസ്‌ റ്റ ഗോ ഓൺ

കഴിഞ്ഞ രണ്ടു വർഷത്തിനിടെ സെലിൻ ചില വേദികളിൽ ഈ ഗാനം പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ ഫുൾ വേർഷൻ പുറത്തിറങ്ങുന്നത്. 25 വർഷങ്ങൾക്കിപ്പുറം സെലിൻ സിയോൺ തന്റെ വിഷാദമധുരമായ പുഞ്ചിരിയിലൂടെ നല്ല പാതിയുടെ ഓർമ്മകളിലൂടെ അതിജീവനത്തിന്റെ, പ്രണയത്തിന്റെ ഈണം പാടുമ്പോൾ എങ്ങനെയാണ് ദ ഷോ മസ്റ്റ ഗോ ഓൺ എന്നേറ്റു പാടാതിരിക്കുക. 

Your Rating: