Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾ ഈസ് വെല്ലിലെ ചാർ ശനിവാർ

Chaar Shanivaar

അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെല്ലിലെ ചാർ ശനിവാർ എന്ന ഗാനം പുറത്തിറങ്ങി. വിശാൽ ദഡ്‌ലാനിയും അർമാൻ മാലിക്കും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അമാൽ മാലിക്കാണ്. ഷബീർ അഹമ്മദ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നു. ചിത്രത്തിന് വേണ്ടി സോനാക്ഷി ഐറ്റം ഡാൻസ് കളിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 

ഡൂഡ്‌തേ രെഹ് ജാവോങ്കേ, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഉമേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഓൾ ഈസ് വെൽ. സുമിത് അറോറയും, നരേൻ ഭട്ടും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനെ കൂടാതെ ഋഷി കപൂർ, അസിൻ, സുപ്രിയ പഥക്, മുഹമ്മദ് സീഷാൻ അയൂബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ചാർ ശനിവാർ...

ഹിമേഷ് റേഷാമിയ, അമാൽ മാലിക്ക്, മീറ്റ് ബ്രോസ് അഞ്ചാൻ, മിഥുൻ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ടി സീരീസ്, ആൽകെമി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, ശ്യാം ബജാജ്, വരുൺ ബജാജ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.