Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രലേഖയുടെ ആദ്യ തമിഴ് ഗാനം

Chandralekha

ചമയം എന്ന ചിത്രത്തിന് വേണ്ടി കെ എസ് ചിത്ര പാടിയ രാജഹംസമേ... എന്ന ഗാനം യുട്യൂബിലൂടെ പാടിക്കൊണ്ട് മലയാള സംഗീതത്തില്‍ ചരിത്രം സൃഷ്ടിച്ച ഗായിക ചന്ദ്രലേഖയുടെ മനോഹര ശബ്ദം തമിഴിലും എത്തിയിരിക്കുകയാണ്. ചന്ദ്രലേഖയുടെ ആദ്യ തമിഴ് ഗാനം എന്നഡാ കണ്ണാ പുറത്തിറങ്ങി. അവളുക്കെന്നാ അഴകിയ മുഖം എന്ന ചിത്രത്തിലേതാണ് എന്നടാ കണ്ണാ എന്ന ഗാനം.

ചന്ദ്രലേഖയ്ക്ക് മലയാളം പിന്നണി പാടാന്‍ അവസരം ഒരുക്കിയ സംഗീതസംവിധായകന്‍ ഡേവിഡ് ഷോണ്‍ തന്നെയാണ് തമിഴിലും അവസരം നല്‍കിയിരിക്കുന്നത്. ഡേവിഡ് ഷോണിന്റേയും തമിഴിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമാണ് അവളുക്കെന്നാ അഴകിയ മുഖം. തമിഴിലെ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചന്ദ്രലേഖയും അരവിന്ദ് ശ്രീനിവാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എന്നടാ കണ്ണാ...

കതിരവന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ എ കേശവനാണ് അവളുക്കെന്നാ അഴകിയ മുഖം സംവിധാനം ചെയ്യുന്നത്. വിജയ് കാര്‍ത്തിക്, പൂവരശന്‍, ശബരി, വിക്കി, രൂപശ്രീ, സത്യ, അനുപമ പ്രകാശ്, ടി പി ജ്ഞാനേന്ദ്രന്‍, സുബ്ബു അരുണാചലം, പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍, രവി വെങ്കിട്ടരാമന്‍, അമ്മു രാമചന്ദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.