Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രേട്ടൻ എവിടെയാ? ആദ്യഗാനം വസന്തമല്ലികേ...

Vasanthamallike song

ദിലീപിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചിത്രം ചന്ദ്രേട്ടൻ എവിടെയായിലെ ആദ്യ ഗാനം വസന്തമല്ലികേ.... പുറത്തിറങ്ങി. ഹരിചരണും പ്രീതി പിള്ളയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. സന്തോഷ് വർമ്മ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

ഭാര്യയുടെ അമിത സ്നേഹത്തിൽ വീർപ്പുമുട്ടി അവരിൽ നിന്നും അകന്നുകഴിയാൻ ആഗ്രഹിക്കുന്ന ഭർത്താവ്്, ഭാര്യയുടെ തൃശൂരിലേയ്ക്കുള്ള സ്ഥലംമാറ്റം അനുഗ്രഹമായി കാണുന്നു. ചന്ദ്രമോഹൻ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ജീവനക്കാരനാണ്. സുഷമയാകട്ടെ ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്യുന്നു. രണ്ടാം ബാച്ചിലർ ലൈഫ് ആഘോഷമാക്കി മാറ്റുന്ന ചന്ദ്രമോഹന്റെ ജീവിതത്തിലേയ്ക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

വസന്തമല്ലികേ...

ദിലീപ്, അനുശ്രീ, പ്രതാപ് പോത്തൻ, ചെമ്പൻ വിനോദ്, കെ പി എ സി ലളിത, സൗബിൻ, ദിലീഷ് പോത്തൻ, വീണ നായർ, ദിലീഷ് നായർ, ഷാജു നവോദയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഹാൻഡ്മേഡ് ഫിലിംസിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേർന്ന് നിർമിക്കുന്ന ചിത്രം ക്രിസ്തുമസിന് തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.