Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ് മഹാദേവന്റെ ഗാനം ‘ചേരാതേ’

Cherathe song

പ്രശസ്ത പിന്നണി ഗായകൻ ശങ്കർ മഹാദേവന്റെ മകൻ സിദ്ധാർഥ് മഹാദേവൻ പാടിയ മലയാളഗാനം പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള സിദ്ധാർഥ്, ലാവൻഡർ എന്ന ചിത്രത്തിന് വേണ്ടി പാടിയ ഗാനമാണ് ചേരാതേ. പുതുമുഖ സംവിധായകൻ അൽത്താസ് അലിയാണ് ലാവൻഡറിന്റെ സംവിധായകൻ. റഫീഖ് അഹമ്മദിന്റെ മനോഹരമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവാണ്.

നേരത്തെ ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലെ ഓമലേ ആരോമലേ എന്ന ഗാനം മഞ്ജരിയുമായി ചേർന്ന് പാടിക്കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സിദ്ധാർഥിന്റെ ആദ്യ സോളോ ഗാനമാണ് ‘ചേരാതേ’.

അൽത്താസ് അലി കഥയും തിരക്കഥയും ഒരുക്കുന്ന റൊമാന്റിക്ക് ആക്ഷൻ ഡ്രാമയാണ് ലാവൻഡർ. റഹ്മാൻ, എലാം മിർസ, അനൂപ് മേനോൻ, ഗോവിന്ദ് പത്മസൂര്യ, നിഷാൻ, അജു വർഗീസ്, തലൈവാസൽ വിജയ്, കൽപന, സനന്ത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജിമ്മി മാത്യൂസ്, സനന്ത് വെൽഗെയ്റ്റ്, ബിജു റോത്തർ, ബെറ്റി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

ചേരാതേ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.