Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുപാടി ഇളയരാജയ്ക്ക് ആശംസകൾ നേർന്ന് ചിത്ര

raja-chithra

രാജഗീതങ്ങളുടെ ചക്രവർത്തി ഇളയരാജയ്ക്ക് പാട്ടുപാടി പിറന്നാൾ ആശംസകൾ നേർന്ന് കെ എസ് ചിത്ര. ഇളയരാജയുടെ എഴുപത്തിമൂന്നാം പിറന്നാളാണിന്ന്.  ദീർഘായുസോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഒരുപാട് കാലം ജീവിക്കട്ടെയെന്നും നിറയെ ഗാനങ്ങൾ ചെയ്യാനാകട്ടേയെന്നും ചിത്ര ആശംസിക്കുന്നു. ഫേസ്ബുക്ക് ലൈവ് വഴിയാണ് ആശംസകൾ നേർന്നത്. പൂവേ പൂചൂട വാ എന്ന ചിത്രത്തിൽ വൈരമുത്തു എഴുതി ഇളയരാജ ഈണമിട്ട പാട്ടാണ് ചിത്ര പാടിയത്. 

തമിഴില്‍ നീ താന അന്ത കുയിൽ എന്ന ചിത്രത്തിലെ പൂജെയ്ക്കിതാ പൂവിത് എന്ന പാട്ടാണ് ചിത്ര ആദ്യം ഇളയരാജയുടെ ഈണത്തില്‍ പാടിയത്. പൂവേ പൂ ചൂടവായിലെ വോയ്സ് ടെസ്റ്റിന് പോയതായിരുന്ന ചിത്ര. ആദ്യമായി ചിത്ര ഇളയാരാജയെ കാണുന്നതും അന്നായിരുന്നു. പക്ഷേ വോയ്സ് ടെസ്റ്റ് കഴിഞ്ഞയുടനേ പൂജെയ്ക്കിതാ പൂവിത് പാടാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നെ അന്നു തൊട്ട് ഇളയരാജയുടെ ഒരുപാട് ഗീതങ്ങൾക്ക് ചിത്ര ശബ്ദമായി. സിന്ധുഭൈരവിയിലെ ഗാനങ്ങളിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്കാരം നേടുന്നത്. അതിന് ഈണമിട്ടതും ഇളയരാജയാണ്. 

Your Rating: