Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രാംഗനയുടെ ഐറ്റം ഡാൻസുമായി ഗബ്ബർ ഈസ് ബാക്ക്

Aao Raja song from the move Gabbar is back

ഗബ്ബർ ഈസ് ബാക്കിലെ ഐറ്റം ഗാനം ആവോ രാജ പുറത്തിറങ്ങി. ചിത്രാംഗന സിങ്ങിന്റെ ചടുലമായ നൃത്ത ചുവടുകളും ഹണി സിങ്ങിന്റെ റാപ്പും നേഹ കക്കറിന്റെ ആലാപനവും കോർത്തിണക്കിയ ഗാനം പുറത്തിറങ്ങി രണ്ട് ദിവസംകൊണ്ട് 5.45 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ തേരിമേരി കഹാനി എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അർജിത് സിങും, പലക് മുഞ്ചലും ചേർന്ന് പാടിയ മെലഡി ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഇതുവരെ 21 ലക്ഷം ആളുകളാണ് ഗാനം യുട്യൂബിലൂടെ മാത്രം കണ്ടത്.

തെലുങ്ക് സംവിധായകൻ ക്രിഷിന്റെ ബോളീവുഡിലെ അരങ്ങേറ്റമാണ് ഗബ്ബർ എന്ന ചിത്രം. ബേബിയ്ക്ക് ശേഷം അക്ഷയ്കുമാർ നായകനാവുന്ന ആക്ഷൻ ചിത്രത്തിൽ താരം പൊലീസ് ഓഫീസറായാണ് എത്തുന്നത്. 2002 തമിഴിൽ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം രമണയുടെ ഹിന്ദി പതിപ്പാണ് ഗബ്ബർ. രമണ, ടാഗോർ എന്ന പേരിൽ തെലുങ്കിലേയ്ക്കും വുഷ്ണു സേന എന്ന പേരിൽ കന്നടയിലേയ്ക്കും റീമെയ്ക്ക് ചെയ്തിട്ടുണ്ട്.

ആവോ രാജ...

അക്ഷയ്കുമാർ, ശ്രുതിഹാസൻ, പ്രകാശ്രാജ്, സോനു സുഡ്, സുമൻ തൽവാർ, ഗോവിന്ദ് നാംദേവ്, നികിതിൻ ദീർ, ഇഷിതാ വ്യാസ് തുടങ്ങിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇവരെ കൂടാതെ കരീനകപൂർ ഖാൻ, ചിത്രാംഗന സിങ്, സൽമാൻ ഖാൻ, അഭിനവ് ബാദൽ ചൗധരി തുടങ്ങിയവരും അതിഥി താരമായി ചിത്രത്തിലെത്തുന്നുണ്ട്. എ ആർ മുരുഗദോസും, ഷിരാസ് അഹമദും ചേർന്ന് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് സാജിദ് വാജിദ് കൂട്ടുകെട്ടാണ്. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലി, വിയാകോം18 തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് ആദ്യം തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.