Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ ഹെഡ് ഫുൾ ഓഫ് ഡ്രീംസുമായി കോൾഡ് പ്ലേ

കോൾഡ് പ്ലേ ആരാധകർ പുതിയ ആൽബത്തിനു വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഗോസ്റ്റ് സ്റ്റോറീസിലെ പാട്ടുകളിലൂടെ കോൾഡ് പ്ലേ ബാൻഡ് ആരാധകരെ വീണ്ടും കയ്യിലെടുത്തു. പുതിയ ആൽബം എ ഹെഡ് ഫുൾ ഒാഫ് ഡ്രീംസ് ഡിസംബർ നാലിനു റിലീസ് ചെയ്യുമെന്ന വാർത്ത ഏറെ പ്രതീക്ഷയോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആൽബത്തിലെ അഡ്വഞ്ചർസ് ഒാഫ് എ ലൈഫ്ടൈം എന്ന ഗാനം നവംബർ ആറിനു റിലീസ് ചെയ്തു. ഒട്ടേറെ അഭിനന്ദനങ്ങളും ഡിസ്കോ- പോപ്പ് വിഭാഗത്തിൽപ്പെട്ട ഗാനത്തിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.

cold play-image1

പക്ഷെ ഇന്ത്യയിലെ കോൾഡ് പ്ലേ ആരാധകർക്കു സന്തോഷിക്കാൻ മറ്റൊരു വകുപ്പുകൂടിയുണ്ടു എ ഹെഡ് ഫുൾ ഒാഫ് ഡ്രീംസ് എന്ന ആൽബത്തിൽ. ഇന്ത്യയിൽ ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്ത ഒരു വീഡിയോ ഈ ആൽബത്തിലുണ്ട്. സെപ്റ്റംബറിലാണു നാലംഗ ബ്രിട്ടീഷ് ഒാൾട്ടർനേറ്റ് - റോക്ക് ബാൻഡ് മുംബൈയിലെത്തി വീഡിയോ ഷൂട്ട് ചെയ്തത്. ബാൻഡിന്റെ ഫ്രണ്ട്മാൻ ക്രിസ് മാർട്ടിൻ ഈ വർഷം പകുതിയോടെ ഇന്ത്യയിലെത്തിയിരുന്നു. ഡൽഹിയിലെ കഫേയിൽ അവിചാരിതമായെത്തി പാട്ടുപാടുന്ന ക്രിസിന്റെ വീഡിയോ ദൃശ്യങ്ങൾ വലിയ ഹിറ്റായിരുന്നു, ഒട്ടേറെ വാർത്തകളും. ഇതിനു പിന്നാലെയാണു കോൾഡ് പ്ലേ ബാൻഡ് സംഘം മുംബൈയിലെത്തിയത്.

കോൾഡ് പ്ലേ എന്ന് ഇന്ത്യയിൽ ഷോ ചെയ്യുമെന്ന ആരാധകരുടെ കാത്തിരിപ്പിനു പുതിയ ആൽബത്തോടെ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴുണ്ട്. ബാൻഡ് പ്രമോഷൻ ടൂറിന്റെ ഭാഗമായി സംഘം ഇന്ത്യയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാൻഡിന്റെ ഏറ്റവും ഒടുവിലത്തെ സ്റ്റേജ് ഷോകളിൽ ഡ്രം കിറ്റിലും സെറ്റിലും കോൾ‍ഡ് പ്ലേ എന്ന പേര് ഹിന്ദിയിൽ എഴുതിയതും ആരാധകരുടെ സന്തോഷത്തിനു കാരണമായിട്ടുണ്ട്.

cold-playe-image3

11 ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ബേർഡ്സ്, ഫൺ, അമേസിങ് ഡേ, അപ് ആൻഡ് അപ് തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് പിന്നണിപ്രവർത്തകർ. അടുത്ത വർഷാരംഭത്തോടെ ബാൻഡിന്റെ പര്യടന ദിനങ്ങൾ പുറത്തുവിടുമ്പോൾ അതിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് ആരാധകർ കരുതുന്നു.

coldplay-image2

1996ൽ രൂപീകരിച്ച ബാൻഡിന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബമാണു വരാനിരിക്കുന്നത്. ഫിക്സ് യു, പാരഡൈസ്, മാജിക് തുടങ്ങിയ പാട്ടുകളിലൂടെ ആസ്വാകരുടെ ഹൃദയത്തിൽ ഇടം നേടിയ ബാൻഡ് ഏഴു ഗ്രാമി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.