Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടുരസിക്കുവാൻ കുവൈറ്റിൽ നിന്നൊരു മെഡ്‍ലി

dlite-medley

കേട്ടുമറക്കാത്ത ഗാനങ്ങൾ കോർത്തിണക്കിയ ഫ്യൂഷൻ മെഡ്‍ലികൾ കേൾക്കുവാൻ നമുക്കപ്പോഴും ഇഷ്ടമാണ്. കുവൈറ്റിലെ ഒരു സംഘം മലയാളി പാട്ടുകാർ തയ്യാറാക്കിയ മെഡ്‍ലി വിഡിയോയും അത്തരത്തിലൊന്നാണ്. കുവൈറ്റിലെ പ്രമുഖ മ്യൂസികൽ ബാൻഡ് ആയ ഡിലൈറ്റിലെ കൂട്ടുകാരാണിവർ. 

ഉത്തരാസ്വയംവരം കഥകളി കാണുവാൻ, ശ്രീരാഗമോ, പ്രാണനാഥൻ എനിക്കു നൽകിയ... തുടങ്ങിയ പാട്ടുകളാണ് ഇവർ ചേർത്തുവച്ചു പാടിയത്. രാഗ ഭാവം സീസൺ-1 എന്നു പേരിട്ട വിഡിയോയിൽ വ്യത്യസ്ത സ്വരത്തിലുള്ള അഞ്ചു ഗായകരാണു പാടുന്നത്. മ്യൂസിക് ഓർക്കസ്ട്രേഷൻ കിഷോർ.ആർ.മേനോനാണ്. അംബികാ രാജേഷ്, ബൈജു ജാസ്, രതീഷ് കുറുമശ്ശേരി, ജോയൽ ജോസ് എന്നിവരാണ് കിഷോറിനൊപ്പം പാടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നേരത്തേ ഈ വിഡിയോ ശ്രദ്ധ നേടിയിരുന്നു. 

Your Rating: