Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാരു പീകെ ഡാൻസുമായി സണ്ണി ലിയോൺ

Daaru Peeke Dance

സൂപ്പർ താരങ്ങളൊന്നും കൂടെ അഭിനയിക്കാൻ തയ്യാറായില്ലെങ്കിലും കാശുവാരി പടങ്ങൾ തനിക്ക് ഒറ്റക്ക് സൃഷ്ടിക്കാനാവും എന്ന് തെളിയിച്ച ബോളീവുഡ് താരമാണ് സണ്ണി ലിയോൺ. ഏക് പഹേലി ലീലയുടെ മികച്ച വിജയത്തിന് ശേഷം സണ്ണി ലിയോൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുച്ച് കുച്ച് ലോച്ച ഹേ എന്ന ചിത്രത്തിലെ ഐറ്റം ഗാനം പുറത്തിറങ്ങി. ദാരു പീകെ ഡാൻസ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ കക്കറും ഐശ്വര്യ നിഗവും ചേർന്നാണ്. സമീർ അഞ്ചാന്റെ വരികൾക്ക് അംജദ് നദീമാണ് ഈണം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതുവരെ 3 ലക്ഷം ആളുകൾ യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

ചിത്രത്തിലെ ആദ്യ ഗാനം പാനി വാല ഡാൻസ് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. സണ്ണി ടൂ പീസിൽ പ്രത്യക്ഷപ്പെടുന്ന ഗാനത്തിന് ഇതുവരെ 23 ലക്ഷം കാണികളെയാണ് യൂട്യൂബിലൂടെ ലഭിച്ചത്.

ദാരു പീകെ ഡാൻസ്...

ദേവനാഗ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് കുച്ച് കുച്ച് ലോച്ചാ ഹേ. 45 കാരനായ പ്രവീൺ പട്ടേൽ അവിചാരിതമായി സിനിമാ താരം ഷനായയെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവീൺ പട്ടേലായി റാം കപൂർ എത്തുമ്പോൾ ഷനായയായി എത്തുന്നത് സണ്ണി ലിയോണാണ്. ഇവരെ കൂടാതെ എവലിൻ ശർമ്മ, നവദീപ് ചാബ്രാ, സുചിത്ര ത്രിവേദി, കാദർ ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റ്സ്, മാക്സിമസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ മുകേഷ് പുരോഹിത് നിർമ്മിക്കുന്ന ചിത്രം മെയ് 8ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.