Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡാഡി മമ്മി വീട്ടിലില്ല' ഹിന്ദിയിൽ

Daddy Mummy

തെന്നിന്ത്യയിലെ ഏറ്റവും ഹിറ്റായ ഐറ്റം ഡാൻസുകളിലൊന്നാണ് ഡാഡി മമ്മി വീട്ടിൽ ഇല്ലൈ. 2009 ൽ പുറത്തിറങ്ങിയ വില്ല് എന്ന ചിത്രത്തിന് വിജയ്‌യും മുമൈദ് ഖാനും സബ്യാൻ ഖാനും ആടി തിമിർത്ത ഗാനം ആലപിച്ചത് നടി മമ്ത മോഹൻദാസും നവീൻ മാധവുമായിരുന്നു. ദേവീ ശ്രീ പ്രദാസ് ഈണം നൽകിയ ഹിറ്റ് ഗാനം ഡാഡി മമ്മി വീണ്ടും.

ദേവി ശ്രീ പ്രസാദ് തന്നെ ഈണം നൽകുന്ന ഹിന്ദി ചിത്രം ഭാഗ് ജോണി എന്ന ചിത്രത്തിലാണ് ഡാഡി മമ്മിയുടെ ഹിന്ദി ഉപയോഗിച്ചിരിക്കുന്നത്. സൂപ്പർ മോഡൽ ഉർവ്വശി റൗട്ടേലയും ബോളിവുഡ് നടൻ കുനാൽ ഖൈമുവുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. എം എം മാനസിയും ദേവി ശ്രീ പ്രസാദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാർ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. ഡയരറക്റ്റർ ഗിഫ്റ്റിയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

സീഹോക്‌സ്, അഹിസ്ത അഹിസ്ത തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശിവം നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭാഗ് ജോണി. പാർട്ടികളും പെണ്ണുങ്ങളുമായി അടിച്ചുപൊളി ജീവിതം നടത്തുന്ന നായകന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുനാൽ ഖൈമു ചിത്രത്തിന്റെ നായകനായി എത്തുന്നു. കുനാലിനെ കൂടാതെ സോയ മൊറാനി, മന്ദാന കരിമി, വിക്രം ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൂപ്പർ കാസറ്റ്‌സ് ഇൻഡസ്ട്രീസ് ലിമിറ്ററഡ് ബിവിജി ഫിലിംസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, വിക്രം ഭട്ട് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.