Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പാട്ടു പോലെ സുന്ദരം ഈ നൃത്തവും

mukkathepenne-song-dance

നൃത്തമാടുവാനായി നമ്മു‌ടെ ചലച്ചിത്ര ലോകം ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോൾ മെലഡികള്‍ക്കൊത്ത് ചുവടുവച്ചെത്താറുണ്ട് ചിലർ. എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ...എന്ന പാട്ടിനൊത്താണിവിടെ ഈ നർത്തകൻ ആടുന്നത്. പാട്ടിന്റെ റീമിക്സ് വേർഷനാണ് ഉപയോഗിച്ചിരിക്കുന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി3യിലെ ഒരു മത്സരാർഥിയാണ് ഈ ഗാനത്തിനൊത്ത് കളിച്ചത്. ഒരു പുഴ പോലെ പാടിയകലുന്ന പാട്ടിന് അതുപോലുള്ള നൃത്തച്ചുവടുകളാണീ മിടുക്കൻ പകർന്നിരിക്കുന്നത്. മേഘങ്ങളുടെ ചിത്രമുള്ള പശ്ചാത്തലത്തിനു മുന്നിൽ നിന്ന് കളിക്കുന്നതു കാണാൻ നല്ല രസമുണ്ട്.  

എന്നു നിന്റെ മൊയ്തീനെന്ന ചിത്രത്തിലെ ഈ ഗാനം ഹൃദയത്തോടങ്ങനെ ചേർന്നു നില്‍ക്കുവാൻ തുടങ്ങിയിട്ട് കുറേ കാലമായി. പ്രണയാർദ്രമായ നിത്യഹരിത ഗാനങ്ങളുടെ കൂട്ടത്തിലാണീ പാട്ടും. മഖ്ബുൽ മൻസൂറും ഗോപീ സുന്ദറും ചേർന്നെഴുതിയ പാട്ടാണിത്. ഈണമിട്ടതും ഗോപി തന്നെ. ആലപിച്ചത് മഖ്ബുൽ മൻസൂറും. ഹിന്ദിയും അറബികും മലയാളവും ചേർന്ന പാട്ടെഴുത്തും ആലാപനവും ചിത്രത്തിലെ കഥപോലെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയി.  

Your Rating: