Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണി നെരുപ്പ്ഡാ: യുട്യൂബിൽ കബാലി വേർഷനുകൾ തകർക്കുന്നു

KABALI-DHONI

രജനീകാന്ത് ചിത്രം കബാലിയുടെ ആദ്യ പോസ്റ്റർ എത്തിയപ്പോൾ മുതൽ ട്രോളുകളും തുടങ്ങിയതാണ്. ട്രെയിലർ വന്നതോടു കൂടി അത് കുറേക്കൂടി അടിപൊളിയായി. ട്രെയിലറിലെ ഗാനം നെരുപ്പ്ഡാ പ്രേക്ഷകരുടെ തലയ്ക്ക് പിടിച്ചു പോയി. ഇപ്പോഴിതാ പാട്ട് പൂർണമായും എത്തിയപ്പോൾ പറയുകയും വേണ്ട. കബാലിയുടെ ഈ തകർപ്പൻ സോങിന്റെ നിരവധി വേര്‍ഷനുകളാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. ഇവിടെ രജനീകാന്തിനു പകരം ധോണിയാണെന്നു മാത്രം.  കളിക്കളത്തിനകത്തും പുറത്തുമുള്ള ധോണിയുടെ നിമിഷങ്ങളെ വച്ചാണ് എഡിറ്റിങ് വീരൻമാർ ഈ വിഡിയോകൾ‌ തയ്യാറാക്കിയിരിക്കുന്നത്. ഗ്യാങ്സ്റ്റർ രജനീകാന്തിന്റെ സ്ഥാനത്ത് കൂർമതയുള്ള ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെ ചേർത്തു വച്ച വിഡിയോകളെല്ലാം അത്യുഗ്രനാണ്. 

Your Rating: