Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽ ദഡക്നേ ദോയിലെ പ്രണയഗാനം

Pehli baar song

ലക്ക് ബൈ ചാൻസ്, സിന്ദഗി നാ മിലേഗി ദുബാര, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സോയ അക്തർ ഒരുക്കുന്ന ചിത്രം ദിൽ ദഡക്നേ ദോയിടെ പ്രണയ ഗാനം പെഹലി ബാർ പുറത്തിറങ്ങി. സുകൃതി കക്കറും സിദ്ധാർഥ് മഹാദേവനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ശങ്കർ എഹ്സാൽ ലോയ് യാണ്. ജാവേദ് അക്തറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ടൈറ്റിൽ ഗാനവും മറ്റൊരു ഗാനവും പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ചേർന്ന് പാടിയ ടൈറ്റിൽ ഗാനത്തിനും യാഷിതാ ശർമ്മ, മനീഷ് കുമാർ ടിപ്പു, ഫർഹാൻ അക്തർ, ശങ്കർ മഹാദേവൻ, സുഖ്വീന്ദർ സിങ് തുടങ്ങിയവർ ചേർന്ന് പാടിയ ഗല്ലാൻ ഗൂഡിയാൻ എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൈറ്റിൽ ഗാനം ഇതുവരെ 14.7 ലക്ഷം ആളുകളും ഗല്ലാൻ ഗൂഡിയാൻ എന്ന ഗാനം 14.8 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

പെഹലി ബാർ...

അനുഷ്ക ശർമ്മ, രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ഷിഫാലി ഷാ, ഫർഹാൻ അക്തർ, രാഹുൽ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പർമീത് സീതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സോയ അക്തറും റീമ കാഗ്ട്ടിയും ഫർഹാൻ അക്തറും, ജാവേദ് അക്തറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഡയലോഗും എഴുതിയിരിക്കുന്നത്. ജഗ്ലി പിക്ചേഴ്സ്, എക്സെൽ എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ റിതേഷ് സിദ്വാനിയും ഫർഹാൻ അക്തറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 5 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.