Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈല ഓ ലൈലയിലെ ദിൽ ദീവാന

Dil Divana Song

റൺ ബേബി റണ്ണിന് ശേഷം അമലപോളും ജോഷിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ലൈല ഓ ലൈലയിലെ ആദ്യ ഗാനം ദിൽ ദീവാന പുറത്തിറങ്ങി. ഹിന്ദിയിലും മലയാളത്തിലും വരികളുള്ള ഗാനം ആലപിച്ചിരിക്കുന്നത് അന്ന കാതറീനയാണ്. ഗോപിസുന്ദറാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അന്ന കാതറീനയും ഗോപിസുന്ദറും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തിരുന്നു. അഞ്ച് ഗാനങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്്. റൺ ബേബി റണ്ണിന്റെ വിജയത്തിന് ശേഷം മോഹൻലാലും അമലപോളുമൊന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബോളീവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് നായരാണ്. ജംഗാർ ബീറ്റ്സ്, സലാം ഇ ഇഷ്ക്, സിങ് ഈസ് കിങ്, കഹാനി, ബാങ് ബാങ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായർ തിരക്കഥയെഴുതുന്ന ആദ്യ മലയാളം ചിത്രമാണ് ലൈല ഓ ലൈല.

ദിൽ ദീവാന...

മോഹൻലാലിനേയും അമലാ പോളിനേയും കൂടാതെ സത്യരാജ്, ജോയ് മാത്യു, രാഹുൽ ദേവ്, രമ്യ നമ്പീശൻ, ജുനൈദ് ഷെയ്ക്ക്, അഭിജിത്ത് പോൾ, വിജയ് മേനോൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഫൈൻ കട്ട് എന്റർടൈൻമെന്റസ്, ആശിർവാദ് സിനിമാസ് എന്നിവയുടെ ബാനറിൽ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 7ന് തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.