Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിണ്ടാനുമാകില്ല, ചലിക്കാനുമാകില്ല എന്നിട്ടും റോസ്മേരി സംഗീത സംവിധായികയായി

rosemary-violinist

ഒന്നനങ്ങാൻ പോലും അവൾക്ക് കഴിയില്ല. ഇരുപത്തിയേഴ് വര്‍ഷം മുന്‍പ് നടന്ന അപകടം റോസ്മേരി ജോൺസണെന്ന വയലിനിസ്റ്റിന്റെ ചലനശേഷിയും സംസാരശേഷിയും ഇല്ലാതാക്കിയെങ്കിലും സംഗീതത്തിന്റെ അരൂപിയായ കണം അവളിൽ നിന്ന് അകന്നതേയില്ല. സംഗീതമാണ് ആ മനസിനിത്രയും കരുത്തുപകർന്നത്. ഒന്നു മിണ്ടാൻ പോലുമാകില്ലെങ്കിലും ഇരുപത്തിയേഴ് വർഷം വയലിനിലൊന്നു തൊടാൻ പോലും കഴിഞ്ഞില്ലെങ്കിലും അവളെ ഒരു സംഗീത സംവിധായികയാക്കിത്തീർത്തത്.

rosemary-hsptl

വെൽഷ് നാഷണൽ ഓപെറാ ഓർക്കസ്ട്രയിലെ പ്രഗത്ഭയായ വയലിനിസ്റ്റിനെ 1988ൽ നടന്ന ഒരു കാർ അപകടമാണ് ഈ അവസ്ഥയിലേക്കെത്തിച്ചത്. പക്ഷേ റോസ്മേരിയുടെ സംഗീത ചിന്തകളെ തലച്ചോറിലെ ഗുരുതരമായ പരുക്കിനു പോലും മായ്ച്ച് കളയാനായില്ല. വർഷങ്ങൾക്കിപ്പുറം തലച്ചോറിലെ സന്ദേശങ്ങളെ വായിച്ചെടുക്കാൻ പോന്ന ഒരു സോഫ്റ്റവെയർ രൂപപ്പെട്ടതോടെ ആ ചിന്തകൾ ഓർക്കസ്ട്രയിലേക്ക് പകർന്നുവന്നു. വീൽച്ചെയറിലിരുന്ന് തന്റെ സംഗീതത്തിനനുസരിച്ച് ഓർക്കസ്ട്രയിലെ അംഗങ്ങൾ വായിക്കുന്നത് കേട്ടാസ്വദിക്കുയാണ് ഈ അമ്പത്തിരണ്ടുകാരി. പത്തുവര്‍ഷം നീണ്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിലാണ് പ്ലേമൗത് സർവ്വകലാശാല ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്.

rosemary

റോസ്മേരിയുടെ തലയിൽ ഇഇജി കാപുകൾ ഘടിപ്പിച്ചാണ് തലച്ചോറിലെ സന്ദേശങ്ങൾ വായിച്ചെടുത്തത്. ഏത് ഉപകരണം തിരഞ്ഞെടുക്കണം, സംഗീത നോട്ടുകൾ എന്നിവയെല്ലാം വായിച്ചെടുത്തു. പിന്നീട് റോസ്മേരിയുടെ നിയന്ത്രണത്തിൽ തന്നെ മ്യൂസിഷ്യൻസ് ഈ നോട്ടിനനുസരിച്ച് സംഗീതോപകരണങ്ങൾ വായിച്ചു. ഇഇജി കാപ്പുകളിലൂടെ തലച്ചോറിലെ സന്ദേശത്തെ പിടിച്ചെടുത്ത് അപ്പോൾ തന്നെ ഡീകോഡ് ചെയ്യാൻ സാധിക്കുന്നുവെന്നതാണ് ഈ സോഫ്റ്റ്‌വെയറിന്റെ എടുത്തുപറയേണ്ട പ്രത്യേകത. സാധാരണ മനുഷ്യൻ ഒരു വസ്തു കണ്ട് അതിനെ തിരിച്ചറിയുന്ന അത്ര സമയമേ എടുക്കുന്നുള്ളൂ ഈ ഡീകോഡിങിന്. മില്ലിസെക്കൻഡുകൾക്കുള്ളിൽ ബ്രെയിൻ വേവ്സിലെ സന്ദേശമെന്തെന്ന് കംപ്യൂട്ടർ ഈ സോഫ്റ്റ്‌വെയർ വഴി വായിച്ചെടുക്കുന്നു. ഈ വേഗതയാണ് പ്ലേമൗത് സർവ്വകലാശാലയുടെ പ്രോജക്ടിനെ വേറിട്ട് നിർത്തുന്നത്.

അമ്മ ഇടയ്ക്കിടെ റോസ്മേരിയുടെ കൈകൾ പിയാനോയിലേക്കെത്തിക്കുമായിരുന്നു. അമ്മക്കും മകൾക്കും മാത്രം മനസിലാവുന്ന ഭാഷയിൽ കുറച്ചു നേരം പിയാനോ വായന. മകള്‍ക്ക് ജീവിതത്തിൽ ഏറെയിഷ്ടമുള്ള കാര്യം സംഗീതമാണെന്നറിയാവുന്ന അമ്മയ്ക്കും കണ്ണീരടക്കനാകുന്നില്ല. അവൾ വയലിൻ വായിക്കുന്നതും പിയാനോ വായിക്കുന്നതും മാത്രമാണ് അമ്മ കേട്ടിട്ടുള്ളത്. സ്വതന്ത്രമായി സംഗീതം ചെയ്യാനുള്ള സമയമെത്തും മുൻപേ റോസ്മേരിയെ വിധി വീല്‍ചെയറിലാക്കിയിരുന്നു. പുതിയ കണ്ടുപിടിത്തും മകൾക്ക് ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.