Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജും ഇന്ദ്രജിത്തും ആടിപാടുന്ന ഗാനത്തിന്റെ ടീസർ

Double Barrel

സൂപ്പർഹിറ്റായ ആമേനിന് ശേഷം ലിജോ ജോസ് പെല്ലിശേരി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡബിൾ ബാരലിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷ ഷർവാണി എന്നിവരാണ് മുപ്പത്തിയാറ് സെക്കന്റുള്ള ഗാനത്തിന്റെ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

അടിയില്ല വെടിമാത്രം എന്ന ടാഗ് ലൈനിൽ എത്തിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിൾ ബാരൽ. പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും, ഇഷ ഷർവാണിയേയും കൂടാതെ ആസിഫ് അലി, സണ്ണി വെയ്ൻ, തമിഴ് താരം ആര്യ, സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി, വിജയ് ബാബു, ചെമ്പൻ വിനോദ്, പേളി മാണി, അനിൽ രാധാകൃഷ്ണ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Double Barrel Song Teaser

മലയാളത്തിലെ ആദ്യ ഗ്യാങ്സ്റ്റർ സ്പൂഫ് എന്ന ലേബലിലെത്തുന്ന ചിത്രം കോമഡി ത്രില്ലറാണ്. ഉറുമിക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് കൊച്ചിയിലും ഗോവിയിലുമായിരുന്നു. ആമേനിന്റെ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജൻ തന്നെയാണ് ഡബിൾ ബാരലിനേയും ക്യാമറയിലാക്കിയത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് അവസാനത്തോടെ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.